സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് മുൻപില്‍ വഴങ്ങില്ല..! കേരളത്തില്‍ മദ്യ നിര്‍മാണം വര്‍ധിപ്പിക്കും; വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ കഴിയണമെന്ന് മന്ത്രി എം ബി രാജേഷ്

Spread the love

പാലക്കാട്: കേരളത്തില്‍ മദ്യ നിർമാണം വർധിപ്പിക്കണമെന്ന് മന്ത്രി എം ബി രാജേഷ്.

video
play-sharp-fill

തദ്ദേശീയമായി മദ്യ ഉല്‍പ്പാദനം വർധിപ്പിച്ച്‌ വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ കഴിയണം. പ്രദേശികമായ എതിർപ്പുകള്‍ വരാം. എന്നാല്‍, അത് പരിഗണിച്ച്‌ മുന്നോട്ട് പോകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ 9 ഡിസ്‌ലറികള്‍ ഉണ്ടായിട്ടും ഒരു തുള്ളി മദ്യം ഉല്‍പാദിപ്പിക്കുന്നില്ല. കേരളത്തിന് തന്നെ മദ്യം ഉല്‍പാദിപ്പിക്കാവുന്നതാണ്. ചില സ്ഥാപിത താല്‍പ്പര്യക്കരാണ് തദ്ദേശീയമായ മദ്യ ഉല്‍പാദനത്തെ എതിർക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളത്തിൻ്റെ പ്രശ്നം പറയുന്നവരുണ്ട്. കർണ്ണാടകയില്‍ ഇല്ലാത്ത വെള്ളത്തിൻ്റെ എന്ത് പ്രശ്നമാണ് കേരളത്തില്‍ ഉള്ളത്? സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് മുൻപില്‍ വഴങ്ങില്ലെന്നും വിവാദങ്ങള്‍ ഉണ്ടാകുമെന്ന് കരുതി ചില ചുവടുവെപ്പുകള്‍ എടുക്കാതിരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.