കേരളത്തില്‍ എയിംസ് വരില്ലെന്ന് താൻ പറഞ്ഞത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചു; കെ ബി ഗണേശ് കുമാർ

Spread the love

കേരളത്തില്‍ എയിംസ് വരില്ലെന്ന് താൻ പറഞ്ഞത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ. എയിംസ് വരുമെന്ന അവകാശവാദത്തിനിടെ നടത്തിയ അധിക്ഷേപ പരാമർശം തന്നെക്കുറിച്ചാകാമെന്നും മന്ത്രി.

video
play-sharp-fill

‘കേരളത്തില്‍ എയിംസ് വരും മറ്റേ മോനെ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. ഇതിന് മറുപടി ഞാൻ അല്ല പറഞ്ഞത്, ജനങ്ങളാണ് പറഞ്ഞത്. എയിംസ് വന്നില്ല..മറ്റേ മോനെ എന്നാണ് ജനങ്ങള്‍ പറഞ്ഞത്. കുറേക്കാലമായി എയിംസിന്റെ പേരും പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ്. ‘എയിംസ് വരില്ലെന്ന് തിരുവനന്തപുരത്ത് പ്രസംഗിച്ചപ്പോള്‍ ഞാൻ പറഞ്ഞു. എന്നെക്കുറിച്ചാകാം അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ രീതി അനുസരിച്ച്‌ അദ്ദേഹം അങ്ങനെ പറഞ്ഞു’.

തൃപ്പൂണിത്തുറ എൻഎം ഹാളില്‍ ബിജെപി സംഘടിപ്പിച്ച ‘വികസിത തൃപ്പൂണിത്തുറയ്ക്കായി’ യാേഗം ഉദ്ഘാടനം ചെയ്യവെ, എയിംസ് കേരളത്തിലേക്ക് വരുമെന്ന് അവകാശപ്പെട്ടുകൊണ്ട് ആരുടെയും പേരുപറയാതെയാണ് സുരേഷ് ഗോപി അധിക്ഷേപ പരാമർശം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ എന്നുമാത്രമേ എനിക്ക് പറയാൻ പറ്റൂ. തീർച്ചയായും കേരളത്തിലെ ഒരു ജില്ലയില്‍ എയിംസ് വരും. അത് വരും എന്നുപറയുന്നത് ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ട്. അങ്ങനെയുള്ളവർ ആ ഭയത്തില്‍ മുങ്ങി മരിക്കട്ടെ.

നിലവില്‍ രണ്ടുജില്ലകളെ കേന്ദ്രീകരിച്ചാണ് കേരളത്തില്‍ എയിംസ് ചർച്ചകള്‍ നടക്കുന്നത്. എന്നാല്‍ വികസന കാര്യത്തില്‍ അവഗണിക്കപ്പെട്ടുകിടക്കുന്ന ജില്ല എന്ന നിലയില്‍ ആലപ്പുഴയ്ക്ക് എയിംസിനായി മുൻഗണന നല്‍കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.