ഏപ്രില്‍ രണ്ടാം വാരം നടത്തിയ കോവിഡ് പരിശോധനയില്‍ ഏഴു ശതമാനം ടെസ്റ്റുകള്‍ പോസിറ്റീവ് ; സംസ്ഥാനത്ത് വീണ്ടും കോവിഡ് തലപൊക്കുന്നതായി ഐ.എം.എ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് തലപൊക്കുന്നതായി ഐ.എം.എ. കൊച്ചി ഐ.എം.എ.യുടെ ആഭിമുഖ്യത്തില്‍ സർക്കരും സ്വകാര്യ മേഖലയിലെ വിദഗ്‌ധ ഡോക്ടർമാർ ചേർന്ന് നടത്തിയ അവലോകന യോഗത്തിലാണ് വിലയിരുത്തല്‍.

ഏപ്രില്‍ രണ്ടാം വാരം നടത്തിയ കോവിഡ് പരിശോധനയില്‍ ഏഴു ശതമാനം ടെസ്റ്റുകള്‍ പോസിറ്റീവായെന്നും എന്നാല്‍ ഗുരുതര രോഗം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് തരംഗങ്ങള്‍ക്കിടയിലുള്ള ഇടവേള ഇത്രയും ചുരുങ്ങിയത് ആദ്യമാണെന്നും യോഗം വിലയിരുത്തി.മഴക്കാലം മുൻനിർത്തി ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കണമെന്നും ഭക്ഷ്യവിഷബാധയ്ക്കെതിരേ മുൻകരുതല്‍ സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു.

ഐ.എം.എ. കൊച്ചി സയന്റിഫിക് അഡ്വൈസർ ഡോ. രാജീവ് ജയദേവൻ, പ്രസിഡന്റ് ഡോ. എം.എം. ഹനീഷ്, മുൻ പ്രസിഡന്റുമാരായ ഡോ. സണ്ണി പി. ഓരത്തേല്‍, ഡോ. മരിയ വർഗീസ്, ഡോ. എ. അല്‍ത്താഫ് തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.