
കേരളത്തില്‍ എത്തും മുന്‍പ് ജോലി ചെയ്തിരുന്നത് പാകിസ്ഥാനില്‍; ചോദ്യം ചെയ്യലില്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച് കൊച്ചിയില്‍ പിടിയിലായ അഫ്ഗാന്‍ പൗരന്‍ ഈദ്ഗുല്‍; അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദി സ്ലീപ്പിംഗ് സെല്ലുകള്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല; കേരളം സേഫ് സോണാക്കി ടാര്‍ഗറ്റ് ചെയ്യുന്നത് രാജ്യത്തെ മെട്രോപൊളിറ്റന്‍ നഗരങ്ങളെ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊച്ചിയില്‍ പിടിയിലായ അഫ്ഗാന്‍ പൗരന്‍ ഈദ്ഗുല്‍ (അബ്ബാസ് ഖാന്‍22) ചോദ്യം ചെയ്യലിനിടയില്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍. ഇന്ത്യയിലെത്തും മുന്‍പ് പാകിസ്ഥാനിലെ കറാച്ചിയിലും വിവിധ ഭാഗങ്ങളിലും ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. ഈദ്ഗുല്ലിന്റെ മാതാവ് അസം സ്വദേശിയും പിതാവ് അഫ്ഗാന്‍ പൗരനുമാണ്. മാതാവിന്റെ ബന്ധുക്കളില്‍ ചിലര്‍ കൊച്ചിയില്‍ പലയിടത്തും ജോലിചെയ്യുന്നുണ്ട്. ഇവരെയും കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നുണ്ട്.
പ്രതിരോധവകുപ്പിനു വേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന വിമാനവാഹിനിക്കപ്പലിന്റെ നിര്‍മാണ സാമഗ്രികള്‍ ഒരുക്കുന്നതില്‍ സഹായിയായി ജോലി ചെയ്ത ഇയാള്‍ വിമാനവാഹിനിക്കുള്ളില്‍ കയറിയിട്ടില്ല എന്നാണ് പ്രാഥമിക വിവരം. കപ്പല്‍ശാല പോലെ തന്ത്രപ്രധാന മേഖലകളില്‍ ഇത്തരത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം വിദേശികളും ജോലിചെയ്യുന്നുവെന്നത് കനത്ത സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയില്‍ കിടക്കുന്നയാള്‍ക്ക് കൂട്ടു നില്‍ക്കുന്നതിനുള്ള വീസയിലാണ് അഫ്ഗാനില്‍നിന്ന് ഈദ്ഗുല്‍ ഇന്ത്യയിലെത്തിയത്. വീസ കാലാവധി കഴിഞ്ഞിട്ടും വ്യാജ തിരിച്ചറിയല്‍ കാര്‍ഡില്‍ തുടരുന്നുവെന്ന സൂചന ഈദ്ഗുല്ലിനെ കൊണ്ടുവന്ന കരാറുകാരന്‍ കപ്പല്‍ശാലയില്‍ അറിയിച്ചതിനെതുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ തൊഴില്‍ തേടിയെത്തിയത് കേരളത്തിലാണ്. ഇവര്‍ക്കിടയില്‍ മറ്റ് രാജ്യത്തെ പൗരന്മാരും കടന്ന് കൂടുന്നതും അത് തിരിച്ചറിയാന്‍ മതിയായ സംവിധാനങ്ങളില്ലാത്തതുമാണ് പ്രധാന വെല്ലുവിളി. ഇത്തരം കുടിയേറ്റ പൗരന്മാര്‍ക്കിടയിലൂടെ ചെറിയ ശതമാനം നുഴഞ്ഞു കയറുന്ന തീവ്രശക്തികളാണ്.
രാജ്യത്തെ പൗരന്മാരായ അതിഥി തൊഴിലാളികള്‍ക്കിടയിലേക്ക് തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കാന്‍ ഇത് സൗകര്യമൊരുക്കുന്നു. സേഫ് സോണായ കേരളത്തില്‍ നിന്നുകൊണ്ട് രാജ്യത്തെ മെട്രോപൊളിറ്റന്‍ സിറ്റികളില്‍ അക്രമം നടത്താന്‍ ഇവര്‍ക്ക് സാധിക്കുമെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു.