പ്രളയരഹിത കോട്ടയം : കോറോണക്കാലത്തും പ്രവർത്തനങ്ങൾ മുന്നേറുന്നു

പ്രളയരഹിത കോട്ടയം : കോറോണക്കാലത്തും പ്രവർത്തനങ്ങൾ മുന്നേറുന്നു

സ്വന്തം ലേഖകൻ

കോട്ടയം: മീനച്ചിലാർ മീനന്തറയർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി പ്രളയരഹിത കോട്ടയത്തിനായി പുനർനിർമ്മിക്കാൻ അനുവദിച്ച കഞ്ഞിക്കുഴി ദേവപ്രഭ പാലം നിർമ്മാണോദ്ഘാടനം ബഹു.ജില്ലാ കളക്ടർ പി.കെ സുധീർ ബാബു തിങ്കൾ രാവിലെ 9 നു നിർവഹിക്കും.

നദീ പുനർസംയോജന പദ്ധതി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കഞ്ഞിക്കുഴി തോട് ജനകീയ സഹകരണത്തോടെയാണ് വീണ്ടെടുത്ത്. ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ നവീകരണ പ്രവർത്തങ്ങ ളുടെ ഒരു ഭാഗം പൂർത്തിയാക്കിയിരുന്നു. വെള്ളപ്പൊക്കത്തിന് കാരണമാകുന്ന ദേവപ്രഭ പാലം പൊളിച്ചു പണിയുന്നതിനായുള്ള ജനകീയ കൂട്ടായ്മയുടെ ശ്രമഫലമായാണ് 46 ലക്ഷം രൂപ സർക്കാർ അനുവദിച്ചു മൈനർ ഇറിഗേഷൻ വകുപ്പ് മുഖേനെ പ്രവർത്തങ്ങൾ നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഞ്ഞിക്കുഴി ഭാഗത്തു വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുന്ന വിധം മീനന്തരയാറ്റിൽ നിന്നും കൊടൂരാറ്റിലേക്കു വെള്ളമൊഴുകുന്ന ഏറ്റവും പ്രധാനപ്പെട്ട ജലവഴിയാണ് തെളിച്ചെടുക്കുന്നതു.

കോവിഡ് – 19 ജാഗ്രതയിലായതിനാൽ ഏറ്റവും ലളിതമായ രീതിയിൽ ആണ് ഉദ്ഘാടന ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്. പ്രവർത്തനങ്ങൾക്കായി എല്ലാവരുടെയും സഹായ സഹകരണങ്ങൾ പദ്ധതി കോർഡിനേറ്റർ അഡ്വ.കെ അനിൽകുമാർ അഭ്യർത്ഥിച്ചു.