തോക്കുമായി വീട്ടിലെത്തി, അമ്മയുടെ തലയ്ക്ക് നേരെ തോക്കുചൂണ്ടി വീടും സ്വത്തും ചോദിച്ച് ഭീഷണി; മകനെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു

Spread the love

പത്തനംതിട്ട: അമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടി കൊലപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വസ്തുവകകൾ തട്ടിയെടുക്കാൻ ശ്രമിച്ച മകനെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു.

പള്ളിക്കൽ വില്ലേജിലെ ചെറുകുന്നിലാണ് നടുക്കുന്ന സംഭവമുണ്ടായത്. ലിസി ഭവനിൽ കെ എ എബ്രഹാമിന്‍റെ ഭാര്യയായ ലിസിക്ക് നേരെയാണ് മകൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്.

ഇവരുടെ രണ്ടാമത്തെ മകനായ ജോറിനും ഭാര്യ ഷൈനിയുമാണ് വീട്ടിലെത്തി അതിക്രമം കാണിച്ചത്. ഇവരുടെ മക്കളുടെ പേരിൽ അമ്മയുടെ പേരിലുള്ള വീടും സ്വത്തും എഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടിായിരുന്നു അതിക്രമമമെന്നാണ് ലിസിയുടെ പരാതിയിൽ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയ്ക്കു നേരെ തോക്ക് ചൂണ്ടി കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് ലിസി പൊലീസിനോട് വ്യക്തമാക്കിയത്. ഈ സമയത്ത് ഇളയ മകൻ ഐറിൻ പൊലീസിനെ വിളിച്ചതാണ് രക്ഷയായത്. ഉടൻ തന്നെ വീട്ടിലെത്തി ജോറിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് തോക്ക് കണ്ടെടുത്തെന്നും പൊലീസ് വ്യക്തമാക്കി.