കേരളത്തിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി

Spread the love

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ ഓണക്കാലത്ത് ഉണ്ടാകുന്ന വിലവര്‍ധന ഇത്തവണ തടയാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വിപണിയില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തിയെന്നും പൊതുവിതരണ രംഗം ശക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. സിവില്‍ സപ്ലൈസ് കോർപ്പറേഷൻ മുഖേന ഓണക്കാലത്ത് വലിയ ഇടപെടലാണ് സർക്കാർ നടത്തുന്നത്. കണ്‍സ്യൂമർഫെഡ്, ഹോർട്ടികോർപ് തുടങ്ങി അനേകം സംവിധാനങ്ങള്‍ ഭാഗമായി അണിനിരക്കുന്നുണ്ട്. കേരളം സമൃദ്ധമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്. നാട്ടിലാകെ സന്തോഷവും സംതൃപ്തിയും നിറഞ്ഞ് നില്‍ക്കുന്നു. ഓണം നല്ല രീതിയില്‍ ആഘോഷിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചത്.

ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നതിനായി സർക്കാർ 1200 കോടി രൂപ നീക്കിവെച്ചതായി അറിയിച്ചു. ഇതിലൂടെ ഏകദേശം 60 ലക്ഷം പേർക്ക് നേട്ടമുണ്ടാകും. സർക്കാർ ജീവനക്കാർക്ക് സംതൃപ്തമായി ഓണം ആഘോഷിക്കാനാവുന്നവിധം ശമ്പളം, ഡിഎ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ വിതരണം ചെയ്തതായി വ്യക്തമാക്കി. ഇതിനായി 42,100 കോടി രൂപ ചെലവഴിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് എല്ലാ മേഖലകളിലും വികസനത്തിന്റെ സ്പർശമേല്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group