video
play-sharp-fill

പെട്രോൾ പമ്പുകൾ അടച്ചിടും: 24 മണിക്കൂർ വൈദ്യുതി മുടങ്ങും: വ്യാജ പ്രചാരണത്തിൽ വലഞ്ഞ് സോഷ്യൽ മീഡിയ

പെട്രോൾ പമ്പുകൾ അടച്ചിടും: 24 മണിക്കൂർ വൈദ്യുതി മുടങ്ങും: വ്യാജ പ്രചാരണത്തിൽ വലഞ്ഞ് സോഷ്യൽ മീഡിയ

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്ത് മഴക്കെടുതിയുടെ മറവിൽ വ്യാജ പ്രചാരണങ്ങളുടെ കുത്തൊഴുക്ക്. പ്രളയക്കെടുതിയെ തുടർന്ന്
പെട്രോൾ പമ്പുകൾ അടച്ചിടുമെന്നും, വൈദ്യുതി വിതരണം 24 മണിക്കൂറിലേറെ മുടങ്ങുമംന്നും അടക്കമുള്ള പ്രചാരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. എന്നാൽ, ഈ പ്രചാരണം വിശ്വസിച്ച പലരും പെട്രോൾ പമ്പുകളിൽ നിന്നും ഫുൾടാങ്ക് പെട്രോൾ നിറയ്ക്കുകയും ചെയതിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ സംസ്ഥാനത്ത് മഴക്കെടുതുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ സജീവമായിരിക്കുന്നത്. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശങ്ങൾ സജീവമായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ സോഷ്യൽ മീഡിയ വഴി ലഭിക്കുന്നത്.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ മഴക്കെടുതിയെ തുടർന്ന് അടച്ചിടും എന്നത്. പെട്രോൾ പമ്പുകളിൽ വെള്ളം കയറാൻ സാധ്യതയുണ്ടെന്നും ഇതുവഴി ഇന്ധനം ചോരുമെന്നുമാണ് സോഷ്യൽ മീഡിയയിലെ സാമൂഹ്യ വിരുദ്ധർ പ്രചരിപ്പിക്കുന്നത്. ഇതേ തുടർന്നാണ് ഇത്തരത്തിൽ പ്രചാരണം ശക്തമായിരിക്കുന്നത്.
ഇതിനിടെ സംസ്ഥാനത്ത് ഇന്ന് പൂർണമായും വൈദ്യുതി മുടങ്ങുമെന്ന സന്ദേശവും സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ സംസ്ഥാന പൊലീസും സോഷ്യൽ മീഡിയ വഴി രംഗത്ത് എത്തിയിട്ടുണ്ട്.