video
play-sharp-fill

Monday, May 19, 2025
HomeMainഇന്ത്യയിലെ ആദ്യ എലിവേറ്റഡ് കടല്‍പ്പാല വാക്‌വേ തലശ്ശേരിയിൽ; പൈതൃക ടൂറിസത്തിന് വലിയ മുതൽക്കൂട്ട്; സൈറ്റ് ബ്യൂട്ടിഫിക്കേഷൻ...

ഇന്ത്യയിലെ ആദ്യ എലിവേറ്റഡ് കടല്‍പ്പാല വാക്‌വേ തലശ്ശേരിയിൽ; പൈതൃക ടൂറിസത്തിന് വലിയ മുതൽക്കൂട്ട്; സൈറ്റ് ബ്യൂട്ടിഫിക്കേഷൻ പ്രോജക്ട് യാഥാർത്ഥ്യത്തിലേക്ക്

Spread the love

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ എലിവേറ്റഡ് കടല്‍പ്പാല വാക്‌വേയുടെ കേരളത്തിൽ സാക്ഷാത്കരിക്കപ്പെടുകയാണ്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബ്) സഹായത്തോടെ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് കണ്ണൂര്‍ ജില്ലയിലെ തലശേരിയിലാണ്.

എലിവേറ്റഡ് വാക്‌വേയും സൈറ്റ് ബ്യൂട്ടിഫിക്കേഷനുമാണ് നടപ്പിലാക്കുക. ഈ മാസം തന്നെ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച യോഗം സ്ഥലം എംഎല്‍എയും നിയമസഭാ സ്പീക്കറുമായ എഎന്‍ ഷംസീറിന്റെ ചേമ്ബറില്‍ നടന്നു.

എലിവേറ്റഡ് വാക്‌വേയും, പഴമയുടെ സ്മരണയാകുന്ന കടല്‍പ്പാലം മുതല്‍ ജവഹര്‍ ഘട്ട് വരെയുള്ള പ്രദേശത്തിന്റെ സൗന്ദര്യവത്കരണവും പൂര്‍ത്തിയാകുന്നതോടെ തലശ്ശേരി പൈതൃക ടൂറിസത്തിന് വലിയ ഉത്തേജനമാകുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. കൂടുതൽ സന്ദര്‍ശകരെ ആകര്‍ഷിക്കാനുള്ള കഴിവും ഈ പദ്ധതിക്ക് ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ മുഖേനെ ഇ പി സി മോഡിലാണ് പദ്ധതി നടപ്പാക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments