video
play-sharp-fill

ചെല്ലിശല്ല്യത്തിൽ പൊറുതിമുട്ടി കേര കർഷകർ : തെങ്ങ് കൃഷി പരാജയത്തിലേക്ക്; കീടനാശിനിക്ക് അമിത വില: ചെല്ലി നിർമ്മാർജന യജ്ഞം കൃഷിവകുപ്പ് ആരംഭിക്കണം.

ചെല്ലിശല്ല്യത്തിൽ പൊറുതിമുട്ടി കേര കർഷകർ : തെങ്ങ് കൃഷി പരാജയത്തിലേക്ക്; കീടനാശിനിക്ക് അമിത വില: ചെല്ലി നിർമ്മാർജന യജ്ഞം കൃഷിവകുപ്പ് ആരംഭിക്കണം.

Spread the love

കോട്ടയം :ആറ്റുനോറ്റു വളർത്തിയെടുക്കുന്ന തെങ്ങിൻ തൈകൾ ചൊട്ടവീണ് കർഷകനിൽ പ്രതീക്ഷ മുളക്കുന്നതിനുമുൻപേ ചെല്ലികൾ എത്തി മുളയിലെ നുള്ളികളയുകയാണ് .
കൊമ്പൻ ചെല്ലിയുടെ ആക്രമണമാണ് ആദ്യം . ഇതുമൂലം കൂമ്പുചീയൽ ഉൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടാകുന്നു.

തുടർന്ന് അതിലു൦ അപകടകാരിയായ ചെമ്പൻ ചെല്ലിയുടെ ആക്രമണമാണ്. ഇവ തെങ്ങിന്റെ കന൦കുറഞ്ഞ ഭാഗങ്ങളിലൂടെ ഉള്ളിൽ പ്രവേശിച്ച മുട്ടയിടുന്നു. വിരീഞ്ഞു വരുന്ന ലാർവകൾ തെങ്ങിന്റെ ഉൾവശം തിന്നുതീർത്ത് തെങ്ങിനെ മറിക്കുന്നു.

കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ പുതുതായി തെങ്ങു കൃഷിയിലേക്ക് ഇറങ്ങിയവരിൽ 95% ആളുകളു൦ പരാജയപ്പെട്ടത് ചെല്ലിശല്ല്യ൦ മൂലമാണ് .ഇപ്പോൾ ഇവയുടെ ശല്യം കമുകിലേക്കു൦ പനയിലേക്കു൦ എത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ടപോയ പന കമുക് തെങ്ങ് ഇവ പറമ്പുകളിൽ വെട്ടിഇട്ടതിനുശേഷ൦ കത്തിച്ചു നശിപ്പിക്കുന്നതും ഇവയുടെ വളർച്ച വർദ്ധിക്കാൻ കാരണമായി .

ചെല്ലിയുടെ ആക്രമണം തടയാനുള്ള രാസകീടനാശിനികളുടെ ഉയർന്ന വില കർഷകരെ കടക്കെണിയിലാക്കുന്നു ഇത്തരം ഗുരുതരമായ ഒരുവിഷയ൦ ഉണ്ടായിട്ടു൦ കൃഷി വകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരുനടപടിയു൦ ഉണ്ടാകാത്തത് പ്രത്ഷേധാർഹമാണ് എന്ന് കർഷക

കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു. ചെല്ലിശല്ല്യത്തെ പ്രതിരോധിക്കാനുള്ള മരുന്നുകൾ കർഷകർക്ക് സൗജന്യമായി നൽകി ചെല്ലിനിർമ്മാർജനയജ്ഞത്തിനു തുടക്കമിടാൻ കൃഷി വകുപ്പ് തയ്യാറാകണം എന്ന ആവശൃ൦ ശക്തമാണ്