റേഷന്‍ കാര്‍ഡ് ബിപിഎൽ ആണോ കോളടിച്ചു;ഓണം അടിച്ചുപൊളിക്കാൻ വെളിച്ചെണ്ണ വില കുറച്ച് കിട്ടും

Spread the love

കണ്ണൂര്‍: സംസ്ഥാനത്തെ ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് സബ്‌സിഡി സഹായം പരിഗണിച്ച് കേരഫെഡ്. ഓണക്കാലത്ത് വെളിച്ചെണ്ണ വില കൂടുതല്‍ ഉയരുമെന്നതിനാലാണ് സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ വിതരണം ചെയ്യാനുള്ള ആലോചന. ഇതു സംബന്ധിച്ച പ്രൊപ്പോസല്‍ സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിക്കുമെന്ന് കേരഫെഡ് ചെയര്‍മാന്‍ വി. ചാമുണ്ണി, എം.ഡി. സാജു സുരേന്ദ്രന്‍, വൈസ് ചെയര്‍മാന്‍ കെ. ശ്രീധരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇന്ത്യന്‍ വിപണിയില്‍ കൊപ്രയുടെ വിലയില്‍ 2025 രണ്ടാം പാദത്തില്‍ മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 75ശതമാനം വര്‍ദ്ധിച്ചു. കേരളത്തില്‍ മേയ് 1ന് ക്വിന്റലിന് 17,800 രൂപയായിരുന്ന കൊപ്രയുടെ വില ജൂണ്‍ 22ന് 23,900 രൂപയായി കുതിച്ചുയര്‍ന്നു. 52 ദിവസത്തിനുള്ളില്‍ 6,100 രൂപയാണ് വര്‍ദ്ധിച്ചത്.

കേരാഫെഡിന്റെ കണക്കുകള്‍ പ്രകാരം 2024 ഒക്ടേബറില്‍ കിലോഗ്രാമിന് 125 രൂപയായിരുന്ന കൊപ്രയുടെ സംഭരണ വില 2025 ജൂണില്‍ 84ശതമാനം വര്‍ദ്ധിച്ച് 230 രൂപയായി ഉയര്‍ന്നു. വെളിച്ചെണ്ണയുടെ വില ഒരു ലിറ്ററിന് 245 രൂപയില്‍ നിന്ന് 419 രൂപയായി ഉയര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിലയില്‍ കുറവ് 2026 പകുതിയോടെആഗോളതലത്തില്‍ വെളിച്ചെണ്ണ വിലയില്‍ ഏകദേശം 41ശതമാനവും രാജ്യത്ത് 60ശതമാനവും വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്. ലോകബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 2026 പകുതിയാകുമ്പോള്‍ നിലവിലെ വിലക്കയറ്റത്തില്‍ 2 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ഓണവിപണി ലക്ഷ്യമാക്കി 20 മുതല്‍ കൂടുതല്‍ ഷിഫ്റ്റുകള്‍ അനുവദിച്ച് ഉത്പാദനം വര്‍ദ്ധിപ്പിക്കും. ഉയര്‍ന്ന വിലയില്‍ വെളിച്ചെണ്ണ വിറ്റഴിക്കാനുള്ള ആവേശത്തില്‍ ഓണത്തിന് വ്യാജ വെളിച്ചെണ്ണ വിപണിയില്‍ വ്യാപകമായി ഇറങ്ങാന്‍ സാദ്ധ്യതയുണ്ടെന്നും കേരാഫെഡ് മുന്നറിയിപ്പ് നല്‍കി.