കേരഫെഡില്‍ ഓഫീസ് അറ്റന്‍ഡന്റ്; 35,700 രൂപവരെ ശമ്പളം; കേരള പി.എസ്.സി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്; ഉടൻ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: കേരള കേരകര്‍ഷക സഹകരണ ഫെഡറേഷന്‍ ലിമിറ്റഡ് (കേരഫെഡ്) ല്‍ ജോലി നേടാന്‍ അവസരം. സൊസൈറ്റി വിഭാഗത്തില്‍ സ്‌പെഷ്യല്‍ ഓഫീസ് അറ്റന്‍ഡന്റ് റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്.

video
play-sharp-fill

ആകെ ഒഴിവുകള്‍ 01. യോഗ്യരായവര്‍ക്ക് പി.എസ്.സി വെബ്‌സൈറ്റ് മുഖാന്തിരം ഫെബ്രുവരി 04ന് മുന്‍പായി അപേക്ഷ നല്‍കാം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള കേരകര്‍ഷക സഹകരണ ഫെഡറേഷന്‍ ലിമിറ്റഡ് (കേരഫെഡ്) ഓഫീസ് അറ്റന്‍ഡന്റ്. ആകെ ഒഴിവുകള്‍ 01.

Name of Firm: Kerala Kerakarshaka Sahakarana Federation (KERAFED)
Name of Post : Office Attendant
CATEGORY NO: 750/2025
Last date for application 04.02.2026
ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 16,500 രൂപമുതല്‍ 35,700 രൂപവരെ ശമ്പളം ലഭിക്കും.

പ്രായപരിധി

18നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1975നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം.

നിയമനം

കേരള കേരകര്‍ഷക സഹകരണ ഫെഡറേഷന്‍ ലിമിറ്റഡ് (കേരഫെഡ്) ല്‍ അഫിലിയേറ്റ് ചെയ്ത മെമ്പര്‍ സൊസൈറ്റികളില്‍ സ്ഥിരമായി ജോലി ചെയ്യുന്നവരും നിശ്ചിത യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ഥികളില്‍ നിന്നും നേരിട്ടുള്ള നിയമനം.

യോഗ്യത

ഏഴാം ക്ലാസ് വിജയിച്ചിരിക്കണം.

അപേക്ഷകര്‍ കേരള കേരകര്‍ഷക സഹകരണ ഫെഡറേഷന്‍ ലിമിറ്റഡ് (കേരഫെഡ്) അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പര്‍ സൊസൈറ്റികളില്‍ ഏതെങ്കിലും തസ്തികയില്‍ മൂന്ന് വര്‍ഷത്തെ റഗുലര്‍ സര്‍വീസ് ഉള്ളവരും അപേക്ഷ തീയതിയിലും നിയമന തീയതിയിലും മെമ്പര്‍ സൊസൈറ്റിയിലെ സേവനത്തില്‍ തുടരുന്നവരുമായിരിക്കണം.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/