കേരളത്തിൽ ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കറ്റ് സ്മാർട്ട് ഫോൺ വില്പന വ്യാപകം
സ്വന്തം ലേഖിക
പാലക്കാട്: കേരളത്തിൽ വ്യാജ ഫോൺ കച്ചവടം വൻ തോതിൽ വ്യാപകമാകുന്നതായി റിപ്പോർട്ട്. ഒറ്റ നോട്ടത്തിൽ കണ്ടാൽ എല്ലാം ഒർജിനലാണെന്ന് തോന്നും. ഇന്നലെ പ്രമുഖ കമ്ബനികളുടെ 134 വ്യാജ സ്മാർട് ഫോണുകളുമായി മഹാരാഷ്ട്ര ജൽഗാൻ സ്വദേശി രമേശ് മോത്തിയെ പോലീസ് പിടികൂടി. വ്യാജ സ്മാർട് ഫോണുകൾ ട്രെയിനിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഒലവക്കോട് സ്റ്റേഷനിൽ ട്രെയിനിൽ റെയിൽവേ സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് ഫോണുകൾ കണ്ടെത്തിയത്. സീറ്റിനടിയിൽ ചാക്കിൽ സൂക്ഷിച്ച നിലയിലായിരുന്നു ഫോണുകൾ.
പുതിയ ബോക്സിൽ കണ്ടാൽ പുതിയതെന്ന് തോന്നുന്ന രീതിയിലാണ് ഫോണുകൾ കണ്ടെത്തിയത്. പല പ്രമുഖ കമ്ബനികളുടെ ഫോണുകളും ഇത്തരത്തിൽ വിൽക്കുന്നുണ്ട്. ഐഫോണും മറ്റ് വില കൂടിയ സ്മാർട്ട് ഫോണുകളും ഇത്തരത്തിൽ ലഭിക്കും. വഴിയരികിലും മറ്റ് സ്ഥലങ്ങളിലുമാണ് ഇത്തരം ഫോണുകൾ വിലക്കുറവിൽ വിൽക്കുന്നത്. കടകളിൽ പോയി ഫോൺ വാങ്ങിയാൽ മാത്രമേ ഇത്തരത്തിലുള്ള വ്യാജന്മാരിൽ നിന്ന് രക്ഷപ്പെടാൻ കഴിയുകയുള്ളു. മുംബൈ കേന്ദ്രീകരിച്ച് വൻ സംഘം ഇതിനു പിന്നിലുണ്ടെന്ന വിവരം പൊലീസിനു ലഭിച്ചു. മുംബൈ പൊലീസിനു വിവരം കൈമാറിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group