video
play-sharp-fill

കഞ്ഞിക്കുഴിക്കും വടവാതൂരിനുമിടയ്ക്ക് കലുങ്ക് നിർമ്മാണം; ഗതാഗതക്കുരുക്കിൽ മുങ്ങി കെ കെ റോഡ്;  കേന്ദ്രീയ വിദ്യാലയത്തിന് മുൻപിലൂടെ വാഹനങ്ങൾ വഴി തിരിച്ചു വിടുന്നത് മൂലം സ്കൂളിന് മുൻപിലും ഗതാഗത കുരുക്ക്; കുട്ടികൾ വീട്ടിലെത്തുന്നത് വൈകിട്ട് ഏഴ് മണിക്ക് ശേഷം ; പരാതിയുമായി രക്ഷിതാക്കളും സ്കൂൾ അധികൃതരും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കഞ്ഞിക്കുഴിക്കും മണർക്കാടിനുമിടയ്ക്ക് കെ.കെ റോഡിൽ കലുങ്ക് പണി നടക്കുന്നതിനാൽ വാഹനങ്ങൾ കേന്ദ്രീയ വിദ്യാലയത്തിൻ്റെ മുൻപിലൂടെ വഴി തിരിച്ചുവിടുന്നത് മൂലം വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

കഞ്ഞിക്കുഴിക്കും മണർകാടിനുമിടയ്ക്ക് വടവാതൂരിന് സമീപം രണ്ട് കലുങ്കുകളാണ് പണിയുന്നത്. ഇത് മൂലമുള്ള ഗതാഗത കുരുക്കാണ് സ്കൂൾ അധികൃതരെയും കുട്ടികളെയും വലയ്ക്കുന്നത്.
കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെ വാഹനങ്ങൾ തിരിച്ചു വിടുന്നത് മൂലം കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾക്ക് സമയത്ത് വീടുകളിൽ എത്തിചേരാൻ സാധിക്കുന്നില്ലെന്ന പരാതി വ്യാപകമാവുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ താമസിച്ച് കുട്ടികൾ സ്കുളിൽ എത്തുകയും രാത്രി ഏറെ വൈകി വീടുകളിൽ തിരിച്ചെത്തുകയും ചെയ്യുന്നത് പതിവാകുകയാണ്. സ്കൂൾ വിടുന്ന സമയം റോഡിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ഇത് അപകടങ്ങൾക്കും വഴിയൊരുക്കുന്നു

സ്കൂളിന് മുൻപിൽ പൊലീസിനെ വിന്യസിക്കണമെന്നും ഗതാഗത സംവിധാനം പരിഷ്കരിക്കണമെന്നും പലതവണ നാട്ടുകാരും രക്ഷിതാക്കളും സ്കൂൾ അധികൃതരും ആവശ്യപ്പെട്ടിരുന്നു.

ജില്ലാ പൊലീസ് മേധാവിക്കും കോട്ടയം ആർ ടി ഒ യ്ക്കും ഇത് സംബന്ധിച്ച് കത്ത് നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഇതേ തുടർന്ന് കടുത്ത പ്രതിഷേധത്തിനൊരുങ്ങുകയാണ് സ്കുൾ അധികൃതരും രക്ഷിതാക്കളും.