കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തോടെ പല സാധനങ്ങൾക്കും വില വർധിക്കുകയും കുറയുകയും ചെയ്യും: ഏതൊക്കെ സാധനങ്ങൾക്കാണ് വിലയിൽ മാറ്റമുണ്ടാകാൻ സാധ്യതയെന്നറിയാം.

Spread the love

ഡൽഹി: മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരണം പൂർ‍ത്തിയാക്കിയിരിക്കുകയാണ് ധനമന്ത്രി നിർമലാ സീതാരാമൻ. ഒരു മണിക്കൂര്‍ 26 മിനുട്ട് നീണ്ട ബജറ്റ് അവതരണമാണ് ഇന്നുണ്ടായത്.
കേരളത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യങ്ങളോട് വീണ്ടും മുഖംതിരിച്ചിരിക്കുകയാണ് കേന്ദ്രം.

video
play-sharp-fill

അടുത്തിടെ പോലും ചര്‍ച്ചകളില്‍ നിറഞ്ഞ അതിവേഗ റെയിലോ, ബിജെപി മന്ത്രിയടക്കം അവകാശവാദം ഉന്നയിച്ച എിയിംസോ മാത്രമല്ല, എന്തെങ്കിലും ഒക്കെ കാണുമെന്ന് പ്രതീക്ഷിച്ച തിരുവനന്തപുരം പ്രഖ്യാപനങ്ങളും ഇല്ലാതെയാണ് ബജറ്റ് അവസാനിച്ചത്.

അപൂര്‍വ ധാതു ഇടനാഴിയും നാളികേര പ്രോത്സാഹനവും കടലാമ സംരക്ഷണ കേന്ദ്രവും ആയുര്‍വേദ ചികിത്സാ പ്രോത്സാഹനവും ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റു വലിയ പ്രഖ്യാപനങ്ങളൊന്നും കേരളത്തിനില്ലെന്ന് സാരം. ഇന്നത്തെ ബജറ്റില്‍ ചെലവ് കൂടിയതും കുറഞ്ഞതുമായ സാധനങ്ങളും സേവനങ്ങളും ഏതൊക്കയാണെന്ന് നോക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വില കുറയുന്നവ
കാന്‍സര്‍ മരുന്നുകള്‍
ഇവി ബാറ്ററി
കായിക ഉപകരണങ്ങള്‍
സോളാര്‍ പാനല്‍
മൈക്രോവേവ് ഓവന്‍
ലെതര്‍ ഉല്‍പ്പന്നങ്ങള്‍

വില കൂടുന്നവ
സിഗരറ്റ്
മദ്യം

മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍
ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ല.
പുതുതായി ഏഴ് അതിവേഗ റെയില്‍ ഇടനാഴികള്‍ ബജറ്റില്‍ നിര്‍മല സീതാരാമൻ പ്രഖ്യാപിച്ചെങ്കിലും കേരളം ഉള്‍പ്പെട്ടില്ല.
17 കാൻസര്‍ മരുന്നുകള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി. ഇതോടെ കാൻസര്‍ മരുന്നുകളുടെ വില കുറയും.

മൈക്രോവേവ് ഉപകരണങ്ങളുടെ ഭാഗങ്ങള്‍ക്കും നികുതി കുറയ്ക്കും. ഇതോടെ വിലയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചെറിയ നികുതി വെട്ടിപ്പുകള്‍ക്ക് ശിക്ഷ പിഴ മാത്രമാക്കും എന്നും പ്രഖ്യാപനം. വരുമാനത്തെ കുറച്ച്‌ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ കടുത്ത ശിക്ഷയെന്നും ധനമന്ത്രി.

വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും
എയര്‍ക്രാഫ്റ്റ് ഭാഗങ്ങള്‍ക്ക് നികുതി ഒഴിവാക്കി
വിദേശ സ്വത്ത് വെളിപ്പെടുത്താൻ ആറു മാസം വരെ സമയം അനുവദിക്കുമെന്നും മന്ത്രി.
സംസ്ഥാനങ്ങള്‍ക്ക് 1.4 ലക്ഷം കോടി രൂപ ഫിനാൻസ് കമ്മീഷൻ ഗ്രാന്‍റായി നല്‍കും.
പുതിയ അക്കാദമിക് സെന്‍ററുകള്‍ സ്ഥാപിക്കും

5 സര്‍വകലാശാല ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം.
വാഹനാപകട നഷ്ടപരിഹാര തുകക്ക് ഇനി മുതല്‍ നികുതിയില്ല. വിദേശ ഇന്ത്യക്കാരുടെ സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിന് നികുതി ചുമത്തും
വിദേശയാത്രയുടെ നികുതി 5 ല്‍ നിന്ന് രണ്ടു ശതമാനമാക്കി കുറച്ചു. ഇതോടെ വിദേശയാത്രയുടെ ചെലവ് കുറയും. മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള നികുതി അഞ്ചില്‍ നിന്ന് രണ്ട് ശതമാനമാക്കിയിട്ടുണ്ട്.

കായിക മേഖലയില്‍ വൻ മാറ്റങ്ങള്‍ വരുമെന്ന് ബജറ്റ് പ്രഖ്യാപനം. കായിക മേഖലയ്ക്കായി ഖേലോ ഇന്ത്യ മിഷൻ പ്രഖ്യാപിച്ചു. സ്പോര്‍ട്സ് ഉപകരണ നിര്‍മാണത്തിനും ഗവേഷണത്തിനും പദ്ധതിയുണ്ടാകും.
വനിതാ സംരംഭകർക്കായി ഷീ മാർട്ട് പദ്ധതി,
ഗ്രാമങ്ങളിലെ വനിതകളുടെ സംരംഭങ്ങള്‍ക്ക് സഹായം
തേങ്ങ കർഷകർക്ക് പ്രോത്സാഹനം നല്‍കും. കോക്കനട്ട് പ്രോമോഷൻ സ്കീം ആരംഭിക്കും. ഒരു കോടിയോളം കര്‍ഷകര്‍ക്ക് ഗുണമാകുമെന്നും ധനമന്ത്രി. ഇന്ത്യൻ കശുവണ്ടിയും തേങ്ങയും ആഗോള നിലവാരത്തിലേക്ക് ഉയർത്താൻ സഹായമുണ്ടാകുമെന്നും പ്രഖ്യാപനം.

കടലാമ പരിചരണത്തിന് കേരളത്തിലും കർണ്ണാടത്തിലും പ്രത്യേക കേന്ദ്രം സ്ഥാപിക്കും. മൂന്നിടങ്ങളില്‍ അന്താരാഷ്ട്ര ട്രക്കിങ് കേന്ദ്രങ്ങള്‍ വരും. ഹിമാചല്‍ പ്രദേശിലും ഉത്തരഖണ്ഡിലും ജമ്മുകശ്മീരിലും അന്താരാഷ്ര ട്രക്കിംഗ് കേന്ദ്രങ്ങള്‍ വരുമെന്നാണ് പ്രഖ്യാപനം.
ആയുർവേദത്തെ പ്രോത്സാഹിപ്പിക്കാനും പദ്ധതി. മരുന്ന് ചെടികള്‍ വളർത്തുന്നവർക്കും സംസ്ക്കരിക്കുന്നവർക്കും സഹായപദ്ധതി പ്രഖ്യാപനത്തിലുണ്ട്