
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ഇ വി രാമകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ‘മലയാള നോവലിന്റെ ദേശകാലങ്ങള്‍’ എന്ന പുസ്തകത്തിനാണ് പുരസ്കാരം. മാതൃഭൂമി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ഇന്ത്യന്‍ നോവല്‍ പശ്ചാത്തലത്തില്‍ മലയാള നോവലുകളെ മുന്‍നിര്‍ത്തി ദേശീയതയുടെ പരിവേഷങ്ങളെയും നിഗൃഢവത്ക്കകണങ്ങളെയും അപഗ്രഥിക്കുന്ന ഗ്രന്ഥമാണ് പുരസ്കാരത്തിനര്‍ഹമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേശം, അധിനിവേശം, മതേതരത, രാഷ്ട്രം, ഭരണകൂടം, പൊതുമണ്ഡലം, പൗരസമൂഹം, ദേശീയതയുടെ കീഴാളവും വരേണ്യവുമായ രൂപങ്ങള്‍ എന്നീ സങ്കല്പ്പനങ്ങളുപയോഗിച്ച് മലയാള നോവലിന്റെ സഞ്ചാരപഥങ്ങള്‍ ഈ പുസ്തകം രേഖപ്പെടുത്തുന്നു.



