
സ്വന്തം ലേഖകൻ
കൊച്ചി : കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവും ബാംഗ്ലൂർ സർവകലാശാല പ്രൊഫസറുമായ ജി.നഞ്ചുണ്ട (58)നെ വീടിനുള്ളിൽ മരിച്ച നിലയിൽ. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കം. ബാംഗ്ലൂർ നാഗദേവനഹള്ളിയിലെ അപ്പാർട്ട്മെന്റിലായിരുന്നു ജി.നഞ്ചുണ്ട താമസിച്ചിരുന്നത്.
ബംഗളൂർ സർവ്വകലാശാലയിൽ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് അധ്യാപകനായി ജോലി ചെയ്തിരുന്ന നഞ്ചുണ്ടൻ കുറച്ച് ദിവസങ്ങളായി കോളെജിൽ എത്തുന്നുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് ഇദ്ദേഹത്തെ അന്വേഷിച്ചെത്തിയ അസിസ്റ്റന്റ് വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് കണ്ടെത്തുകയും തുടർന്ന് ചെന്നൈയിലായിരുന്ന ഭാര്യയെയും മകനെയും വിവരമറിയിക്കുകയുമായിരുന്നു.ഇവർ എത്തുമ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്നു പൊലീസ് സഹായത്തോടെ വീട്ടിൽ പ്രവേശിച്ചപ്പോഴാണു മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നാകാം മരിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം ഉറപ്പിക്കാനാകൂ എന്നും പൊലീസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കന്നഡയിൽ നിന്ന് തമിഴിലേക്ക് ഒരു ഡസനിലധികം പുസ്തകങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്. കൂടാതെ ജ്ഞാനപീഠ അവാർഡ് ജേതാവ് യു. ആർ അനനന്തമൂർത്തിയുടെ ഭവ, അവസ്ത എന്നീ പുസ്തങ്ങളും വിവർത്തനം ചെയ്തിട്ടുണ്ട് . കന്നഡയിലെ വിവിധ വനിതാ എഴുത്തുകാരുടെ ചെറുകഥകളുടെ തമിഴ് പരിഭാഷയായ ‘അക്ക’ എന്ന കൃതിക്ക് 2012 ലെ അക്കാദമി അവാർഡും ലഭിച്ചിരുന്നു.