നവരാത്രി സമ്മാനം; കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ മൂന്ന് ശതമാനം കൂട്ടി

Spread the love

നവരാത്രി, ദീപാവലി സമ്മാനമായി ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍.

49 ലക്ഷം ജീവനക്കാര്‍ക്കും 69 ലക്ഷം പെന്‍ഷന്‍കാര്‍ക്കും അധിക തുക ലഭിക്കും. ഡിഎ, ഡിആര്‍ വര്‍ധിപ്പിച്ചതിലൂടെ സര്‍ക്കാരിന്റെ ബാധ്യത പ്രതിവര്‍ഷം 10,083.96 കോടി രൂപയായിരിക്കും.

ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാര്‍ശകളെ അടിസ്ഥാനമാക്കിയാണ് വര്‍ധനയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വര്‍ഷം മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ രണ്ട് ശതമാനം വര്‍ധിപ്പിച്ചിരുന്നു.