ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ സത്യവാങ്മൂലത്തിലെ വിവരങ്ങൾ മാത്രം മതി: ജസ്റ്റിസ് കെമാൽ പാഷ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാൻ പൊലീസിനു ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങൾ മാത്രം മതിയെന്നു ജസ്റ്റിസ് ബി.കെമാൽ പാഷ. സത്യവാങ്മൂലത്തിൽ ബിഷപ്പിനെതിരെ തെളിവുകൾ നിരത്തിയ പൊലീസിനുമേൽ സർക്കാരിന്റെ സമ്മർദമുണ്ടെന്നു വ്യക്തമാണ്. സാധാരണക്കാരനായിരുന്നെങ്കിൽ നേരത്തെ പിടികൂടുമായിരുന്നുവെന്നും കെമാൽ പാഷ പറഞ്ഞു. ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് നടക്കാത്തത് പൊലീസും ബിഷപ്പും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടു മൂലമാണെന്ന് നേരത്തെ കൊച്ചിയിൽ ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ സമരവേദി സന്ദർശിച്ച ശേഷം കെമാൽ പാഷ പറഞ്ഞിരുന്നു. ബിഷപ്പിനെ മെഡിക്കൽ പരിശോധനയ്ക്കു വിധേയനാക്കാത്തത് ഇതിനു തെളിവാണ്.
Third Eye News Live
0