കെൽട്രോണിൽ കരാർ ജോലി നേടാം ; ഐ.ടി.ഐ, ഡിപ്ലോമ, ഡി​​ഗ്രി യോ​ഗ്യതുള്ളവർക്ക് അവസരം

Spread the love

കേരള സർക്കാരിന് കീഴിലുള്ള കെൽട്രോണിൽ ജോലി നേടാൻ അവസരം. എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ്, ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ 05 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. താൽപര്യമുള്ളവർ കെൽട്രോൺ വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ നൽകണം.

video
play-sharp-fill

അവസാന തീയതി: നവംബർ 02

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെൽട്രോൺ) ൽ എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ്, ഓപ്പറേറ്റർ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 05.

എഞ്ചിനീയർ = 03
ടെക്‌നിക്കൽ അസിസ്റ്റന്റ് = 02
ഓപ്പറേറ്റർ = 01

കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രകടനമനുസരിച്ച് രണ്ട് വർഷത്തേക്ക് നീട്ടാം.

യോഗ്യത

എഞ്ചിനീയർ

ബിടെക്/ ബിഇ യോഗ്യത വേണം. കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയിരിക്കണം.

ടെക്‌നിക്കൽ അസിസ്റ്റന്റ്

ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷ ഫുൾ ടൈം ഡിപ്ലോമ സർട്ടിഫിക്കറ്റ്. 60 ശതമാനം മാർക്ക് നേടിയിരിക്കണം.

ഓപ്പറേറ്റർ

60 ശതമാനം മാർക്കോടെ ഐ.ടി.ഐ സർട്ടിഫിക്കറ്റ്.

യോഗ്യതകൾ AICTE/ UGC അംഗീകൃത സ്ഥാപനങ്ങളിൽ നിന്നായിരിക്കണം.

തെരഞ്ഞെടുപ്പ്

പൂർണ്ണമായും അക്കാദമിക് യോഗ്യതയും, എക്‌സ്പീരിയൻസും അടിസ്ഥാനമാക്കിയാണ് നിയമനം നടത്തുക. അപേക്ഷകരുടെ എണ്ണം അനുസരിച്ച് എഴുത്ത് പരീക്ഷ/ സ്‌കിൽ ടെസ്റ്റ്/ ഇന്റർവ്യൂ എന്നിവ ഉണ്ടാവാം.

എഞ്ചിനീയർ, ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് പ്രത്യേകം എഴുത്തുപരീക്ഷകൾ ഉണ്ടായിരിക്കും. ഓപ്പറേറ്റർ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക്, സ്കിൽ ടെസ്റ്റും അഭിമുഖവും മാത്രമേ ഉണ്ടാകൂ. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ ആവശ്യകതകൾക്കനുസരിച്ച് ഇന്ത്യയിലെ വിവിധ പദ്ധതി സ്ഥലങ്ങളിൽ വിന്യസിക്കാവുന്നതാണ്.

അപേക്ഷ ഫീസ്

ഉദ്യോ​ഗാർഥികൾ 300 രൂപ അപേക്ഷ ഫീസ് നൽകണം. ww.onlinesbi.com എന്ന വെബ്‌സൈറ്റിൽ ലഭ്യമായ സ്റ്റേറ്റ് ബാങ്ക് ഇ-കളക്റ്റ് സൗകര്യം ഉപയോഗിച്ച് ഫീസ് അടയ്ക്കാം. എസ്‌സി/എസ്ടി അപേക്ഷകർക്ക് അപേക്ഷാ ഫീസ് ഇല്ല.

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ള ഉദ്യോ​ഗാർഥിൾ കെൽട്രോണിന്റെ ഒഫീഷ്യൽ വെബ്സെെറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജിൽ നിന്ന് എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ്, ഓപ്പറേറ്റർ റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക.

വിജ്ഞാപനം പൂർണമായും വായിച്ച് മനസിലാക്കി യോ​ഗ്യതയുള്ളവർ ഒാൺലെെൻ അപേക്ഷ നൽകണം. അവസാന തീയതി നവംബർ 02 ആണ്.

അപേക്ഷ: https://swg.keltron.org/Resume/index.php