കെല്‍ട്രോണില്‍ അസിസ്റ്റന്റ്, എഞ്ചിനീയര്‍ ഒഴിവുകള്‍; 20,000ന് മുകളില്‍ തുടക്ക ശമ്പളം; അപേക്ഷ ഫെബ്രുവരി 19 വരെ

Spread the love

തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെല്‍ട്രോണ്‍) ല്‍ ജോലി നേടാൻ അവസരം. എഞ്ചിനീയർ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്.

video
play-sharp-fill

ആകെ 12 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവർ ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖാന്തിരം ഫെബ്രുവരി 19നകം അപേക്ഷ നല്‍കണം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെല്‍ട്രോണില്‍ എഞ്ചിനീയർ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 12.

എഞ്ചിനീയർ 6 ഒഴിവ്
ടെക്‌നിക്കല്‍ അസിസ്റ്റന്റ് 6 ഒഴിവ്
പ്രായപരിധി

എഞ്ചിനീയർ = 36 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് = 36 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ശമ്പളം

എഞ്ചിനീയർ = തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 21,000 രൂപമുതല്‍ 27,500 രൂപവരെ ശമ്പളം ലഭിക്കും.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് = തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20,000 രൂപമുതല്‍ 21,000 രൂപവരെ പ്രതിമാസം ശമ്പളം ലഭിക്കും.

യോഗ്യത

എഞ്ചിനീയർ

കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്‌നോളജി / ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് / ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നിവയില്‍ 60% മാർക്കോടെ ബി ടെക് / ബിഇ അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.

സോഫ്റ്റ്വെയർ ഡെവലപ്മെന്റ് അല്ലെങ്കില്‍ വെബ്സൈറ്റ് ഡെവലപ്മെന്റ് അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷൻ ഡെവലപ്മെന്റ് അല്ലെങ്കില്‍ സോഫ്റ്റ്വെയർ ടെസ്റ്റിംഗ് എന്നിവയില്‍ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.

ടെക്‌നിക്കല്‍ അസിസ്റ്റന്റ്

60% മാർക്കോടെ കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്‌നോളജി / കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസില്‍ 3 വർഷത്തെ മുഴുവൻ സമയ ഡിപ്ലോമ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് അല്ലെങ്കില്‍ വെബ്സൈറ്റ് ഡെവലപ്മെന്റ് അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷൻ ഡെവലപ്മെന്റ് അല്ലെങ്കില്‍ സോഫ്റ്റ്വെയർ ടെസ്റ്റിംഗ് എന്നിവയില്‍ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉള്ളവരായിരിക്കണം.

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അപേക്ഷ ഫീസില്ല. മറ്റുള്ളവർ 300 രൂപ അപേക്ഷ ഫീസായി നല്‍കണം.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവർ കെല്‍ട്രോണിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജില്‍ നിന്ന് കറന്റ് ഓപ്പർച്യൂണിറ്റീസ് തിരഞ്ഞെടുക്കുക. എഞ്ചിനീയർ, അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം വായിച്ച്‌ മനസിലാക്കുക. അപേക്ഷ നല്‍കുന്നതിനായി തന്നിരിക്കുന്ന ലിങ്ക് ഉപയോഗപ്പെടുത്താം.

അപേക്ഷ: https://swg.keltron.org/Resume/index.php