
തിരുവനന്തപുരം: കേരള സർക്കാരിന് കീഴിലുള്ള കെല്‍ട്രോണില്‍ ജോലി നേടാൻ അവസരം. എഞ്ചിനീയർ, ടെക്നിക്കല്‍ അസിസ്റ്റന്റ്, ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്.
ആകെ 05 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്പര്യമുള്ളവർ കെല്‍ട്രോണ്‍ വെബ്സൈറ്റ് മുഖേന ഓണ്‍ലൈൻ അപേക്ഷ നല്‍കണം.
അവസാന തീയതി: നവംബർ 02

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തികയും ഒഴിവുകളും
കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെല്‍ട്രോണ്‍) ല്‍ എഞ്ചിനീയർ, ടെക്നിക്കല്‍ അസിസ്റ്റന്റ്, ഓപ്പറേറ്റർ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 05.
എഞ്ചിനീയർ = 03
ടെക്നിക്കല്‍ അസിസ്റ്റന്റ് = 02
ഓപ്പറേറ്റർ = 01
കരാർ അടിസ്ഥാനത്തില്‍ ഒരു വർഷത്തേക്കാണ് നിയമനം. പ്രകടനമനുസരിച്ച് രണ്ട് വർഷത്തേക്ക് നീട്ടാം.
യോഗ്യത
എഞ്ചിനീയർ
ബിടെക്/ ബിഇ യോഗ്യത വേണം. കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയിരിക്കണം.
ടെക്നിക്കല്‍ അസിസ്റ്റന്റ്
ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വർഷ ഫുള്‍ ടൈം ഡിപ്ലോമ സർട്ടിഫിക്കറ്റ്. 60 ശതമാനം മാർക്ക് നേടിയിരിക്കണം.
ഓപ്പറേറ്റർ
60 ശതമാനം മാർക്കോടെ ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
യോഗ്യതകള്‍ AICTE/ UGC അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നായിരിക്കണം.
തെരഞ്ഞെടുപ്പ്
പൂർണ്ണമായും അക്കാദമിക് യോഗ്യതയും, എക്സ്പീരിയൻസും അടിസ്ഥാനമാക്കിയാണ് നിയമനം നടത്തുക. അപേക്ഷകരുടെ എണ്ണം അനുസരിച്ച് എഴുത്ത് പരീക്ഷ/ സ്കില്‍ ടെസ്റ്റ്/ ഇന്റർവ്യൂ എന്നിവ ഉണ്ടാവാം. എഞ്ചിനീയർ, ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് പ്രത്യേകം എഴുത്തുപരീക്ഷകള്‍ ഉണ്ടായിരിക്കും. ഓപ്പറേറ്റർ വിഭാഗത്തിലെ ഉദ്യോഗാർത്ഥികള്‍ക്ക്, സ്കില്‍ ടെസ്റ്റും അഭിമുഖവും മാത്രമേ ഉണ്ടാകൂ. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ ആവശ്യകതകള്‍ക്കനുസരിച്ച് ഇന്ത്യയിലെ വിവിധ പദ്ധതി സ്ഥലങ്ങളില്‍ വിന്യസിക്കാവുന്നതാണ്.
അപേക്ഷ ഫീസ്
ഉദ്യോഗാർഥികള്‍ 300 രൂപ അപേക്ഷ ഫീസ് നല്‍കണം. ww.onlinesbi.com എന്ന വെബ്സൈറ്റില്‍ ലഭ്യമായ സ്റ്റേറ്റ് ബാങ്ക് ഇ-കളക്റ്റ് സൗകര്യം ഉപയോഗിച്ച് ഫീസ് അടയ്ക്കാം. എസ്സി/എസ്ടി അപേക്ഷകർക്ക് അപേക്ഷാ ഫീസ് ഇല്ല.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർഥിള് കെല്‍ട്രോണിന്റെ ഒഫീഷ്യല്‍ വെബ്സെെറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജില്‍ നിന്ന് എഞ്ചിനീയർ, ടെക്നിക്കല്‍ അസിസ്റ്റന്റ്, ഓപ്പറേറ്റർ റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. വിജ്ഞാപനം പൂർണമായും വായിച്ച് മനസിലാക്കി യോഗ്യതയുള്ളവർ ഒാണ്‍ലെെൻ അപേക്ഷ നല്‍കണം. അവസാന തീയതി നവംബർ 02 ആണ്.
അപേക്ഷ: https://swg.keltron.org/Resume/index.php



