
കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം.
മാനേജ്‌മെന്റ് ട്രെയിനീ എച്ച്ആര്‍ തസ്തകയിലാണ് റിക്രൂട്ട്‌മെന്റ്. ആകെ 4 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ എന്റര്‍പ്രൈസസ് സെലക്ഷന്‍ & റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കണം. അവസാന തീയതി ഫെബ്രുവരി 28.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ മാനേജ്‌മെന്റ് ട്രെയിനി എച്ച്ആര്‍. ആകെയുള്ള 4 ഒഴിവുകളിലേക്ക് സ്ഥിര നിയമനമാണ് നടക്കുക.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 32,400 രൂപമുതല്‍ 67,150 രൂപവരെ ശമ്പളം ലഭിക്കും.
35 വയസിന് ചുവടെ പ്രായമുള്ളവരായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കെപിഇഎസ്ആര്‍ബിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം വേക്കന്‍സി പേജില്‍ നിന്ന് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം തിരഞ്ഞെടുക്കുക. സംശയങ്ങള്‍ വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന അപ്ലൈ ലിങ്ക് മുഖേന നേരിട്ട് അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 28.
അപേക്ഷ: https://jobs.kpesrb.kerala.gov.in/
യോഗ്യത
എംബിഎ (എച്ച്ആര്‍) അല്ലെങ്കില്‍ AICTE അംഗീകൃത സ്ഥാപനത്തില്‍ നിന്ന് രണ്ട് വര്‍ഷത്തെ പിജി ഇന്‍ പേഴ്‌സണല്‍ മാനേജ്‌മെന്റ്.
അപേക്ഷ ഫീസ്
600 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ 150 രൂപ അടച്ചാല്‍ മതി.
പരിശീലനം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഒരു വര്‍ഷത്തെ ട്രെയിനിങ് കാലയളവ് പൂര്‍ത്തിയാക്കണം. ഈ കാലയളവില്‍ 19500 സ്റ്റൈപ്പന്റായി ലഭിക്കും. തുടര്‍ന്ന് ഇ2 ഗ്രേഡില്‍ സ്ഥിര നിയമനം നടത്തും.



