
മദ്യനയ അഴിമതിക്കേസ്: ജാമ്യം സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ്; കെജരിവാള്‍ സുപ്രീംകോടതിയിലേയ്ക്ക്
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഇഡിയുടെ അപേക്ഷയില്‍ അന്തിമ വിധി ഉണ്ടാകുന്നത് വരെയാണ് ഡല്‍ഹി ഹൈക്കോടതി കെജരിവാളിന്റെ ജാമ്യം സ്റ്റേ ചെയ്തത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് തിങ്കളാഴ്ച കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയേക്കും.
റോസ് അവന്യൂ കോടതിയിലെ അവധിക്കാല ജഡ്ജി ന്യായ് ബിന്ദു കെജ്രിവാളിന് വ്യാഴാഴ്ച ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കെജരിവാള്‍ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച സ്റ്റേ അപേക്ഷയില്‍ അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെ കെജരിവാളിനുള്ള ജാമ്യം ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.