കീർത്തി ചക്രയിൽ ആദ്യം നായകനായി നിച്ഛയിച്ചത് ബിജു മേനോനെ; കഥപറയാൻ ചെന്നപ്പോൾ അവർ ഇരുന്ന് ചീട്ടുകളിക്കുന്നു; അവിടെനിന്ന് ഇറങ്ങിപോന്നു; പിന്നീട് രണ്ടു കൊല്ലത്തിനു ശേഷമാണ് മോഹൻലാലിനെ സമീപിച്ചത് : മേജർ രവി

Spread the love

മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് മേജർ രവി സംവിധാനം ചെയ്ത കീർത്തി ചക്ര.  ഇതിനുശേഷം മോഹൻലാല്‍-മേജർ രവി കൂട്ടുകെട്ടില്‍ ഒരുപാട് ചിത്രങ്ങള്‍ വന്നു. എന്നാല്‍ ഇപ്പോഴിതാ കീർത്തിചക്രയില്‍ മോഹൻലാലിന് പകരം നായകനായി ആദ്യം തീരുമാനിച്ചത് ബിജു മേനോനെയായിരുന്നു എന്ന് പറയുകയാണ് മേജർ രവി. പിന്നീട് എന്തുകൊണ്ടാണ് അത് നടക്കാതെ പോയതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

മേജർ രവിയുടെ വാക്കുകൾ ഇങ്ങനെയാണ്:-

‘2000ത്തിന്റെ തുടക്കം മുതല്‍ ഞാൻ കീർത്തിചക്രയുടെ കഥയുമായി നടക്കുന്നുണ്ട്. അന്ന് ബിജു മേനോനെ നായകനാക്കി തുടങ്ങാനിരുന്നതാണ്. കഥ പറഞ്ഞപ്പോള്‍ ബിജു മേനോന് ഇഷ്ടപ്പെട്ടു. അന്ന് ബിജു അമേരിക്കയില്‍ നിന്ന് ഒരു പ്രൊഡ്യൂസറെ കൊണ്ടുവന്നു. ഇവർ താജിലിരുന്ന് എന്നെ കഥ കേള്‍ക്കാൻ വിളിച്ചു. അവിടെ മൂന്ന് നാല് പേര് ഇരിപ്പുണ്ടായിരുന്നു. ബെഡില്‍ ചീട്ട് വച്ചിട്ടുണ്ട്. ബിജു ചെല്ലുന്നു, ഒരു പതിനായിരത്തിന്റെ കെട്ട് എടുത്ത് കയ്യില്‍ കൊടുക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കീർത്തിചക്രയുടെ തിരക്കഥയുമായി ഞാൻ ഒരു മൂലയില്‍ ഇരിക്കുന്നുണ്ട്. ഞാൻ കഥ പറയുമ്ബോള്‍, അവർ കളിയില്‍ മുഴുകിയിരിക്കുകയാണ്. അഞ്ച് മിനിറ്റ് കഥ പറഞ്ഞു കാണും ഞാൻ. കഥ മടക്കിവച്ചിട്ട് ഞാൻ അവിടെ നിന്നിറങ്ങി. എന്നിട്ട് ബിജുവിനോട് ഞാൻ പറഞ്ഞു, അവൻമാർ പടവും ചെയ്യില്ല ഒന്നും ചെയ്യില്ല. നിന്നെ ചീട്ട് കളിക്കാൻ വേണ്ടി കൂട്ട് വിളിച്ചിരിക്കുവാ. ഞാൻ പോകുവാണെന്ന് പറഞ്ഞു. ബിജു പറയാൻ ശ്രമിച്ചപ്പോള്‍ മിണ്ടിപ്പോകരുതെന്ന് ഞാൻ പറഞ്ഞു. രണ്ട് കൊല്ലത്തോളം സ്‌ക്രിപ്റ്റ് വെറുതെ കിടന്നു. അങ്ങനെ മോഹൻലാലിനോട് പറയാം എന്ന് തോന്നി. ഒരു ദിവസം സ്‌ക്രിപ്റ്റ് പൊടിതട്ടിയെടുത്ത് കഥ പറഞ്ഞു.