play-sharp-fill
ജോജു ‘ജോസഫിലൂടെ’ കീർത്തി നേടി ദേശീയ തലത്തിൽ മലയാളം: ജോസഫിലൂടെ കേരള പൊലീസിനും അംഗീകാരം..!

ജോജു ‘ജോസഫിലൂടെ’ കീർത്തി നേടി ദേശീയ തലത്തിൽ മലയാളം: ജോസഫിലൂടെ കേരള പൊലീസിനും അംഗീകാരം..!

സ്വന്തം ലേഖകൻ
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മലയാളത്തിനും കേരള പൊലീസിനും വീണ്ടും തിളക്കം. കേരള പൊലീസിലെ സിവിൽ പൊലീസ് ഓഫിസർ ഷാഹി കബീർ തിരക്കഥ എഴുതിയ ജോസഫിലൂടെ മലയാളത്തിന് വീണ്ടും ദേശീയ പുരസ്‌കാരത്തിന്റെ വേദിയിൽ അംഗീകാരം ലഭിച്ചിരിക്കുകയാണ്. തമിഴ് ചിത്രത്തിലൂടെ മലയാളിയായ കീർത്തി സുരേഷും അംഗീകരിക്കപ്പെട്ടു. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജോജു ജോർജിന് പ്രത്യേക പരാമർശം ലഭിച്ചത്. അന്ധാഥുൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാൻ ഖുറാനയെയും ഉറിയിലെ പ്രകടനത്തിന് വിക്കി കൗശലിനെയും മികച്ച നടന്മാരായി തിരഞ്ഞെടുത്തു. ഉറി സിനിമ ഒരുക്കിയ ആദിത്യ ഥർ ആണ് മികച്ച സംവിധായകൻ.
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സാവിത്രി ശ്രീധരനും പ്രത്യേക പരാമർശം. എം.ജി രാധാകൃഷ്ണന് ഓള് എന്ന ചിത്രത്തിന് മികച്ച ഛായാഗ്രഹനുള്ള പുരസ്‌കാരവും ലഭിച്ചു. മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള പുരസ്‌കാരം കമ്മാര സംഭവം ചിത്രത്തിനും മികച്ച സംഗീത സംവിധാനത്തിന് സഞ്ജയ് ലീല ബൻസാലിക്കും ലഭിച്ചു. മികച്ച മലയാള ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ.
മികച്ച മലയാള ചിത്രം- സുഡാനി ഫ്രെം നൈജീരിയ.

മികച്ച തെലുങ്ക് ചിത്രം- മഹാനടി.
മികച്ച ഹിന്ദി ചിത്രം- അന്ധാഥുൻ
മികച്ച ആക്ഷൻ, സ്‌പെഷൽ എഫക്ട്‌സ് ചിത്രത്തിനുള്ള പുരസ്‌കാരം -കെ.ജി.എഫ്
മികച്ച സംഗീത സംവിധായകൻ: സഞ്ജയ് ലീല ബൻസാലി (പത്മാവത്).
മികച്ച പ്രൊഡക്ഷൻ ഡിസൈൻ: കമ്മാരസംഭവം (വിനീഷ് ബംഗ്ലാൻ).
മികച്ച സഹനടി: സുരേഖ സിക്രി (ബദായ് ഹോ).
മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രം: പാഡ്മാൻ.

ജനപ്രിയ ചിത്രം: ബദായ് ഹോ.
മികച്ച സൗണ്ട് മിക്‌സിംഗ്-രംഗസ്ഥലാം (തെലുങ്ക് ചിത്രം).
മികച്ച നവാഗത സംവിധായകൻ: സുധാകർ റെഡ്ഡി, നാൽ, മറാത്തി
പ്രത്യേക ജൂറി അവാർഡ്- കേദാര (ബംഗാളി)

എല്ലാരു എന്ന ചിത്രത്തിലെ പതിമൂന്നു അഭിനേത്രികൾ
മികച്ച ജനപ്രിയ ചിത്രം-ബാധായ് ഹോ
മികച്ച സഹനടൻ- സ്വാനന്ദ് കിർകിരെ, ച്ചുംബാക് (മറാത്തി)
മികച്ച സഹനടി – സുരേഖാ സിഖ്രി (ബാധായ് ഹോ)
മികച്ച ബാലതാരം-സമീർ സിംഗ്, ഹരജീത ഹാമിദ് (ഹിന്ദി)ശ്രീനിവാസ് പോക്ടെ, നാൾ (മറാത്തി)