ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ ജീവൻ തിരിച്ചു കിട്ടി ; ഇടുക്കി കീരിത്തോട് കൂറ്റൻ പാറ അടർന്ന് വീണ് വീട് തകർന്നു

Spread the love

ഇ ടുക്കി:  കൂറ്റൻ പാറ അടർന്ന് വീണ് വീട് തകർന്നു. കീരിത്തോട് പകുതിപ്പാലത്ത് കവടിയാറുകുന്നേല്‍ സരോജിനിയുടെ വീടാണ് തകർന്നത്.

പതിനെട്ടുകാരൻ വീട്ടില്‍ ഉണ്ടായിരുന്ന സമയത്താണ് അപകടം ഉണ്ടായത്. പാറ അടർന്ന് വീഴുന്ന ശബ്ദം കേട്ട് കുട്ടി വീടിന് പുറത്തേക്ക് ഓടിയതിനാല്‍ വൻ ദുരന്തം ഒഴിവായി. അതേസമയം, പ്രദേശത്ത് ഭീഷണിയായ പാറകള്‍ ഇനിയുമുണ്ട്.

മഴ ശക്തമാകുമ്ബോള്‍ വീണ്ടും ഇടിഞ്ഞു വീഴുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. വിഷയം നിരവധി തവണ അധികൃതരെ അറിയിച്ചെങ്കിലും ഇതുവരേയും പരിഹാരമുണ്ടായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group