എൻജിനീയറിങ് ഫാർമസി കോഴ്സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷ ബുധനാഴ്ച നടക്കും.
സ്വന്തം ലേഖകൻ
തിരുവനന്തപുരം:ഈ അധ്യയന വര്‍ഷത്തെ എന്‍ജിനിയറിങ്/ഫാര്‍മസി കോഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷയായ കീം (KEAM 2023)- ബുധനാഴ്ച നടക്കും.സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ദുബായ്, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലുമായ നടക്കുന്ന പരീക്ഷ 1,23,624 വിദ്യാര്‍ഥികള്‍ എഴുതും. സംസ്ഥാനത്ത് 336 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. പേപ്പര്‍ ഒന്ന് (ഫിസിക്സ് ആന്‍ഡ് കെമിസ്ട്രി) രാവിലെ 10 മുതല്‍ 12.30 വരെയും പേപ്പര്‍ 2 (മാത്തമാറ്റിക്സ് പകല്‍ 2.30 മുതല്‍ വൈകിട്ട് അഞ്ചുവരെയുമാണ്. ഫാര്‍മസി കോഴ്സിലേയ്ക്കുമാത്രം അപേക്ഷിച്ചവര്‍ പേപ്പര്‍ ഒന്നിന്റെ പരീക്ഷമാത്രം എഴുതിയാല്‍ മതി.
വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡ് കൂടാതെ ഡ്രൈവിങ് ലൈസന്‍സ്/പാസ്പോര്‍ട്ട്/പാന്‍ കാര്‍ഡ്/ ഇലക്ഷന്‍ ഐഡി, ഫോട്ടോ പതിച്ച ഹാള്‍ടിക്കറ്റ്, വിദ്യാര്‍ഥി പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ സ്ഥാപന മേധാവിയോ ഗസറ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തി ഫോട്ടോയുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ കരുതണം. അഡ്മിറ്റ് കാര്‍ഡുകള്‍ പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. കേരളത്തിലെ സര്‍ക്കാര്‍/കോസ്റ്റ് ഷെയറിങ്/സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ്/ഫാര്‍മസി കോളേജുകളിലേയ്ക്കുള്ള പ്രവേശനം കീം 2023 പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലകളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ലയണ്‍ ഓഫീസര്‍മാരെ നിയോഗിച്ചു. പൊലീസ്, ഫയര്‍ഫോഴ്സ്, വൈദ്യുതി, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ സഹായവും പരീക്ഷ നടത്തിപ്പിന് ഉണ്ടാകും. പരീക്ഷ സുഗമമായി നടത്തുന്നതിന് ജില്ലാ കളക്ടര്‍മാരുടെ നേതൃ-ത്വത്തില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്ന് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.