
കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് പ്രകാശ് കാരാട്ട്;കര്‍ണാടകയില്‍ ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ ബിജെപി സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തി
സ്വന്തം ലേഖകൻ
കണ്ണൂര്‍ : കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് പ്രകാശ് കാരാട്ട് . കര്‍ണാടകയില്‍ ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ ബിജെപി സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തി.
ഹിജാബ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി കൊണ്ടുവന്നു. തൊഴില്‍ നിയമത്തില്‍ മാറ്റം വരുത്തി. വന്‍ അഴിമതി സര്‍ക്കാര്‍ ആയിരുന്നു ബിജെപിയുടേത്. ഇതെല്ലാം ജനങ്ങളില്‍ വലിയ എതിര്‍പ്പ് ഉണ്ടായതുകൊണ്ട് അവിടത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഇ കെ നായനാര്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിപക്ഷ പാര്‍ട്ടികളും മതനിരപേക്ഷ പാര്‍ട്ടികളും ബിജെപിക്കെതിരായി ഒന്നിക്കണം. രാജ്യത്ത് ആകെ ഒരു പ്രതിപക്ഷ ഐക്യം എന്നത് സാധ്യമാകില്ല. ഓരോ സംസ്ഥാനത്തും ബിജെപിക്കെതിരായ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കണം. കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാട് ഈ ഐക്യത്തിന് ഗുണപരമല്ല. കര്‍ണാടക സത്യപ്രതിജ്ഞയ്ക്ക് കേരള മുഖ്യമന്ത്രി യെ ക്ഷണിച്ചില്ല. തെല്ലങ്കാന മുഖ്യമന്ത്രിയെയും ക്ഷണിച്ചില്ല.
തെലെങ്കാനയില്‍ തെരഞ്ഞെടുപ്പ് വരികയാണ്. അവിടെ ടിആര്‍എസ് ബിജെപി വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. കോണ്‍ഗ്രസ് ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ ബിജെപി വിരുദ്ധ പാര്‍ട്ടികളെ പിന്തുണയ്ക്കയുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. കര്‍ണാടകയിലെ സത്യപ്രതിജ്ഞയ്ക്ക് സിപിഎമ്മിന് ക്ഷണം കിട്ടി. കേരളത്തോട് സ്വീകരിച്ച നിലപാട് ശരിയായില്ലെങ്കിലും സിപിഎം ജനറല്‍ സെക്രട്ടറി പങ്കെടുക്കും. സിതാറാം യെച്ചുരി സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. രാജ്യത്തിന്റെ വിശാലമായ താല്പര്യം പരിഗണിച്ചാണ് തീരുമാനമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മൗലിക അവകാശങ്ങള്‍ ഭീഷണിയിലാണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങള്‍ ആക്രമിക്കപെടുന്നുവെന്നും നീതിന്യായ വ്യവസ്ഥകല്‍ പോലും സ്വാധീനിക്കപ്പെടുന്നു. മോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഉപയോഗിക്കുകയാണ്. നീതിന്യായ വ്യവസ്ഥകല്‍ പോലും സ്വാധീനിക്കപ്പെടുന്നു. ജനാധിപത്യത്തിനെതിരായ ആക്രമണം ചെറുത്തില്ലെങ്കില്‍ രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവം പോലും മാറും. അദാനി 2014ല്‍ ലോകത്തെ സമ്ബന്നരുടെ പട്ടികയില്‍ 103ാം സ്ഥാനത്തായിരുന്നു. മോദി സര്‍ക്കാര്‍ വന്ന ശേഷം മൂന്നാമത്തെ സമ്ബന്നനായി അദാനി മാറി. ഇത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് മോദി സര്‍ക്കാര്‍ ഭരിക്കുന്നത് എന്നതിന്റെ തെളിവാണ്.
അദാനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളില്‍ പാര്‍ലമെന്റില്‍ അദ്ദേഹത്തിന്റെ പേര് പോലും ഉച്ഛരിക്കാന്‍ മോദി തയ്യാറായില്ല. നവലിബറല്‍ നയങ്ങള്‍ക്കെതിരെയും വര്‍ഗീയ ശക്തിക്കെതിരെയും പോരാടാന്‍ ജനകീയ ഐക്യം കെട്ടിപ്പടുക്കേണ്ടതുണ്ട്. കൃഷിക്കാരും വിദ്യാര്‍ത്ഥികളും തൊഴിലാളികളും നടത്തുന്ന സംഘടിത മുന്നേറ്റങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ട്. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിക്കും എന്നതിന്റെ തെളിവാണ്. ദക്ഷിണേന്ത്യയില്‍ അവര്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന് തെളിയിക്കുന്ന വലിയ വിജയമാണ് ഉണ്ടായത്.