video
play-sharp-fill

കേദാര്‍നാഥ് ക്ഷേത്രത്തില്‍ മൊബൈല്‍ ഫോണിന് വിലക്ക്; ക്ഷേത്രപരിസരത്ത് കൂടാരങ്ങളോ ക്യാമ്പുകളോ സ്ഥാപിക്കാൻ പാടില്ല; മാന്യമായ വസ്ത്രം ധരിക്കണമെന്നും നിര്‍ദേശം; ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നിയമനടപടി

കേദാര്‍നാഥ് ക്ഷേത്രത്തില്‍ മൊബൈല്‍ ഫോണിന് വിലക്ക്; ക്ഷേത്രപരിസരത്ത് കൂടാരങ്ങളോ ക്യാമ്പുകളോ സ്ഥാപിക്കാൻ പാടില്ല; മാന്യമായ വസ്ത്രം ധരിക്കണമെന്നും നിര്‍ദേശം; ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നിയമനടപടി

Spread the love

സ്വന്തം ലേഖിക

ഡെറാഡൂണ്‍: കേദാര്‍നാഥ് ക്ഷേത്രപരിസരത്ത് ഫോട്ടോ എടുക്കുന്നതിനും വീഡിയോ എടുക്കുന്നതിനും വിലക്ക്.

വനിതാ ബ്ലോഗര്‍ ക്ഷേത്രത്തിന് മുന്നില്‍ വെച്ച്‌ കാമുകനോട് വിവാഹാഭ്യര്‍ഥന നടത്തുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് നടപടി.
ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി ക്ഷേത്രപരിസരത്ത് പലയിടത്തും ‘മൊബൈല്‍ ഫോണുമായി ക്ഷേത്രപരിസരത്ത് പ്രവേശിക്കരുത്’ എന്നെഴുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”ക്ഷേത്രത്തിനുള്ളില്‍ ഏതെങ്കിലും തരത്തിലുള്ള ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. നിങ്ങള്‍ സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ്” എന്നാണ് മുന്നറിയിപ്പ്.

മാന്യമായ വസ്ത്രങ്ങള്‍ ധരിക്കാനും ക്ഷേത്രപരിസരത്ത് കൂടാരങ്ങളോ ക്യാമ്പുകളോ സ്ഥാപിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ ബോര്‍ഡുകളില്‍ പറയുന്നു.

മതപരമായ ഇടം ഒരു കൂട്ടം വിശ്വാസ സമ്പ്രദായത്തെ പിന്തുടരുന്നുണ്ടെന്നും ഭക്തര്‍ അതിനെ ബഹുമാനിക്കണമെന്നും ശ്രീ ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് അജേന്ദ്ര അജയ് പറഞ്ഞു. ബദരീനാഥ് ധാമില്‍ നിന്ന് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും അത്തരം ബോര്‍ഡുകള്‍ അവിടെയും സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.