video
play-sharp-fill

കീം പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്കും മകൾക്കും കൊവിഡ് ; പരീക്ഷാ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും 40 വിദ്യാർത്ഥികളും നിരീക്ഷണത്തിൽ

കീം പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്കും മകൾക്കും കൊവിഡ് ; പരീക്ഷാ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും 40 വിദ്യാർത്ഥികളും നിരീക്ഷണത്തിൽ

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: കീം പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കൊറോണ വൈറസ് ബാധ.കീം പരീക്ഷ കേന്ദ്രമായ പാലക്കാട് കഞ്ചിക്കോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കഞ്ചിക്കോട് സ്വദേശിയായ അധ്യാപികയ്ക്കും ഇവരുടെ മകൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
അധ്യാപികയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരെയും 40 വിദ്യാർഥികളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ മകൾ തമിഴ്‌നാട്ടിലായിരുന്നു. കുട്ടിയെ കൊണ്ടുവരാൻ ഇവർ തമിഴ്‌നാട്ടിൽ പോയിരുന്നു. രോഗം ഇവിടെ നിന്നാKEAMകാം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം.