
ഡൽഹി: കേരളത്തിലെ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്റ്റേസ്റ്റ് സിലബസ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹർജിക്കെതിരെ തങ്ങളുടേയും വാദം കേള്‍ക്കണം എന്നാവശ്യപ്പെട്ട് സിബിഎസ്‌ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ തടസ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
കീമില്‍ പ്രവേശന നടപടികളില്‍ പ്രതിസന്ധി ആഗ്രഹിക്കുന്നില്ലെന്ന് കേരളം സുപ്രീംകോടതിയെ അറിയിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പെട്ടന്ന് തീർപ്പുണ്ടായാല്‍ അപ്പീല്‍ നല്കുന്നതിന് തയ്യാറാണെന്ന് വ്യക്തമാക്കും ഇല്ലെങ്കില്‍ നയം അടുത്തകൊല്ലം നടപ്പാക്കുമെന്ന് വിശദമാക്കാനാണ് സാധ്യത.
ജസ്റ്റിസ് പി എസ് നരസിംഹ, എ എസ് ചന്ദുകർ എന്നിവരുടെ ബെഞ്ചാണ് വിഷയം കേസ് കേള്‍ക്കുക. നാല് സിബിഎസ്‌ഇ വിദ്യാർത്ഥികളാണ് തങ്ങളുടെ വാദം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്ന് കാട്ടി അഭിഭാഷകൻ അല്‍ജോ കെ ജോസഫ് മുഖാന്തരം തടസഹർജി സമർപ്പിച്ചത്. പുതിയ ഫോർമുല തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികള്‍ ഹര്‍ജി നല്‍കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group