
ഡല്‍ഹി: പുതുക്കിയ കീം റാങ്ക് പട്ടികയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേരള സിലബസ് വിദ്യാർഥികള്‍.
പുതിയ പട്ടിക കേരള സിലബസ് വിദ്യാർഥികളോടുള്ള നീതിനിഷേധം ആണെന്ന് ഹർജിയില്‍ ആരോപിക്കുന്നു.
ഞായറാഴ്ച ഓണ്‍ലൈനായി ഹർജി ഫയല്‍ ചെയ്തു. തിങ്കളാഴ്ച ഹർജി കോടതിയില്‍ മെൻഷൻ ചെയ്യാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പ്രശാന്ത് ഭൂഷണ്‍ വിദ്യാർഥികള്‍ക്കായി കോടതിയില്‍ ഹാജരായേക്കും.
15 പേരാണ് ഹർജിയില്‍ കക്ഷി ചേർന്നിരിക്കുന്നത്. കൂടുതല്‍ കേരള സിലബസ് വിദ്യാർഥികള്‍ ഹർജിയില്‍ കക്ഷി ചേരാനുള്ള സാധ്യതയുമുണ്ട്. പുതുക്കിയ റാങ്ക് പട്ടിക സ്റ്റേ ചെയ്യണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള സിലബസിലെ വിദ്യാർഥികളുടെ പ്ലസ് ടു മാർക്കില്‍ നിന്നും ഏകദേശം 27 മാർക്ക് കുറച്ച് അതിനുശേഷം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്ന രീതിയാണ് 12 വർഷമായി തുടർന്നു വരുന്നത്. ഇത് വിദ്യാർഥികളോടുള്ള നീതി നിഷേധമാണെന്നും ഹർജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
ഓഗസ്റ്റ് 18 നകം പ്രവേശനവുമായി ബന്ധപ്പെട്ടിട്ടുള്ള അലോട്ട്മെന്റ് നടപടികള്‍ അടക്കം പൂർത്തീകരിക്കേണ്ട സ്ഥിതിയുള്ളതിനാലാണ് കേരള സർക്കാർ നേരിട്ട് സുപ്രീം കോടതിയെ സമീപിക്കേണ്ട, വിദ്യാർഥികള്‍ക്ക് നേരിട്ട് കോടതിയില്‍ പോകാമെന്നുള്ള ഒരു തീരുമാനം എടുക്കുകയും ചെയ്തത്. കേരള സർക്കാർ ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷയാണ് വിദ്യാർഥികള്‍ പങ്കുവെക്കുന്നത്.