തലസ്ഥാനത്ത് ആശങ്ക..! കീം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ കൂട്ടുവന്ന രക്ഷിതാവിനും കൊവിഡ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം : തലസ്ഥാനത്ത് കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വിദ്യാർത്ഥിക്ക് കൂട്ടുവന്ന രക്ഷിതാവിനും രോഗം സ്ഥിരീകരിച്ചു.
വിദ്യാർത്ഥിയ്‌ക്കൊപ്പം കൂട്ടുവന്ന മണക്കാട് സ്വദേശിയായ നാൽപ്പത്തേഴുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ മകൻ കോട്ടൺഹിൽ സ്‌കൂളിലാണ് പരീക്ഷ എഴുതിയിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മകന്റെ പരീക്ഷ തീരുന്നത് വരെ രക്ഷിതാവ് സ്‌കൂളിന് മുന്നിൽ ഉണ്ടായിരുന്നു. ഇയാൾക്ക് വൈറസ് ബാധ സ്ഥിരികരിച്ചതിന് പിന്നാലെ സ്‌കൂളിൽ വിദ്യാർത്ഥികൾക്കൊപ്പം ഉണ്ടായിരുന്ന മുഴുവൻ രക്ഷിതാക്കളോടും ജാഗ്രത പാലിക്കാണമെന്നും രോഗലക്ഷണങ്ങൾ ഉള്ളവർ ഉടൻ ആശുപത്രിയിലെത്തണമെന്നും ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ട്രിപ്പിൾ ലോക്ക് ഡൗണിനിടെ തലസ്ഥാനത്ത് കീം പരീക്ഷ നടത്തുന്നതിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും വലിയ ആശങ്കയാണ് ഉയർത്തിയിരുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധവും ഉയർന്നിരുന്നു. എന്നാൽ സർക്കാർ പരീക്ഷാ നടത്തിപ്പുമായി മുന്നോട്ട് പോകുകയായിരുന്നു.