video
play-sharp-fill
മക്കളുടെ ഭാവിക്ക് വേണ്ടി കളിച്ചത് ജീവൻ വച്ച് ..! കേരളത്തിന് വലിയ വലിയ പരീക്ഷണമായി കിം പരീക്ഷ: പരീക്ഷ കേന്ദ്രങ്ങൾ രോഗ ഉറവിടമായി മാറുന്നു: പരീക്ഷ എഴുതിയ നാല് വിദ്യാർത്ഥികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

മക്കളുടെ ഭാവിക്ക് വേണ്ടി കളിച്ചത് ജീവൻ വച്ച് ..! കേരളത്തിന് വലിയ വലിയ പരീക്ഷണമായി കിം പരീക്ഷ: പരീക്ഷ കേന്ദ്രങ്ങൾ രോഗ ഉറവിടമായി മാറുന്നു: പരീക്ഷ എഴുതിയ നാല് വിദ്യാർത്ഥികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊവിഡിനെ ചെറുത്ത് നിന്ന കേരളത്തിന് നാലാം ഘട്ടത്തിൽ അടി തെറ്റുന്നു. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ എഴുതിയ കിം പരീക്ഷാ സെൻ്ററുകൾ രോഗ വ്യാപന കേന്ദ്രങ്ങൾ ആയതോടെയാണ് കൊവിഡിൽ കേരളത്തിൻ്റെ സകല നിയന്ത്രണവും നഷ്ടമാകുന്നത്.

മക്കളുടെ ഭാവിക്ക് വേണ്ടി മലയാളി അക്ഷരാർത്ഥത്തിൽ കളിച്ചത് സ്വന്തം ജീവൻ വച്ചാണ്. മക്കളെ ഡോക്ടറും എൻജിനീയറും മറ്റും ആക്കാൻ സകല കൊവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും മറന്നാണ് ഇറങ്ങിയത്. ഇതോടെ കൊവിഡ് എന്ന മഹാമാരിയ്ക്ക് മുന്നിൽ കേരളം വിറങ്ങലിച്ച് പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം കീം പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിനിക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് കേരളം വീണ്ടും ഭീതിയിലായത്. തിരുവനന്തപുരത്തും കോഴിക്കോട്ടും ആയാണ് പരീക്ഷ എഴുതിയവർക്ക് രോഗം സ്ഥിരീകരിച്ചത്. കൈമനം മന്നം മെമ്മോറിയൽ സ്‌കൂളിൽ പരീക്ഷയെഴുതിയ കൊല്ലം അഞ്ചൽ സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്.

വിദ്യാർത്ഥിനിക്കൊപ്പം കാറിൽ യാത്ര ചെയ്ത അമ്മയ്ക്കും ബന്ധുവിനും ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. വിദ്യാർത്ഥിനിയ്‌ക്കൊപ്പം പരീക്ഷയെഴുതിയ വിദ്യാർത്ഥികളെയും കണ്ടെത്തി ക്വാറന്റൈനിലാക്കുമെന്നും അധികൃതർ അറിയിച്ചു.

തലസ്ഥാനത്ത് എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ നാല് വിദ്യാർത്ഥികൾക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് രണ്ടും കോഴിക്കോട് ഒരു വിദ്യാർത്ഥിക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു.

കൂടാതെ പരീക്ഷ എഴുതുന്നതിനായി വന്ന വിദ്യാർത്ഥിയ്‌ക്കൊപ്പം കൂട്ടുവന്ന ഒരു രക്ഷിതാവിനും രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.

മക്കളെ ഡോക്ടറാക്കാൻ ഇറങ്ങിയ മാതാപിതാക്കളാണ് നിയന്ത്രണങ്ങൾ എല്ലാം ലംഘിച്ച് രംഗത്ത് എത്തിയത് എന്നതാണ് വിരോധാഭാസം.