ഏതെങ്കിലും ഡിഗ്രി മതി; കെഡിസ്‌കില്‍ ജോലി നേടാം; 51 ഒഴിവുകള്‍; വേഗം അപേക്ഷിച്ചോളൂ

Spread the love

തിരുവനന്തപുരം: കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) ന് കീഴില്‍ ജോലി നേടാന്‍ അവസരം. പ്രോഗ്രാം സപ്പോര്‍ട്ട് അസിസ്റ്റന്റ്‌സ് (ഫീല്‍ഡ്& സിആര്‍എം) തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്.

video
play-sharp-fill

ആകെ 51 ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ ഇമെയിലിലേക്ക് സിവി അയച്ച്‌ അപേക്ഷിക്കണം. അവസാന തീയതി ജനുവരി 23.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ-ഡിസ്‌കില്‍ പ്രോഗ്രാം സപ്പോര്‍ട്ട് അസിസ്റ്റന്റ്. ഒഴിവുകള്‍ 51.

പ്രോഗ്രാം സപ്പോര്‍ട്ട് അസിസ്റ്റന്റ് (ഫീല്‍ഡ്) 32 ഒഴിവ്
പ്രോഗ്രാം സപ്പോര്‍ട്ട് അസിസ്റ്റന്റ് (സിആര്‍എം) 19 ഒഴിവ്
പ്രായപരിധി

35 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അവസരം. പ്രായം 01.01.2026 അടിസ്ഥാനമാക്കി കണക്കാക്കും.

യോഗ്യത

പ്രോഗ്രാം സപ്പോര്‍ട്ട് അസിസ്റ്റന്റ് (ഫീല്‍ഡ്)

ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഡിഗ്രി. ഫുള്‍ടൈം കോഴ്‌സ് ആയിരിക്കണം.

പ്രോഗ്രാം സപ്പോര്‍ട്ട് അസിസ്റ്റന്റ് (സിആര്‍എം)

ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഡിഗ്രി. ഫുള്‍ടൈം കോഴ്‌സ് ആയിരിക്കണം.

Skills and Experience

1. Strong organisational and multitasking abilities.
2. Good written and verbal communication skills.
3. Proficiency in Microsoft office suite.
4. Strong attention to detail.
5. Ability to work under pressure and meet deadlines.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 15,000 രൂപ ശമ്ബളമായി ലഭിക്കും. ഫീല്‍ഡ് ജോലിക്കാര്‍ക്ക് 3000 രൂപ ടിഎ ആയും അനുവദിക്കും.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ ഒഫീഷ്യല്‍ നോട്ടിഫിക്കേഷനില്‍ നല്‍കിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിക്കുക. ശേഷം ഏറ്റവും പുതിയ സിവി ഉള്‍പ്പെടെ, ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ സഹിതം [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കണം. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച്‌ സംശയങ്ങള്‍ തീര്‍ക്കുക.