കെഡിസ്‌കില്‍ വീണ്ടും അവസരം; പിജിക്കാര്‍ക്ക് താല്‍ക്കാലിക ജോലി നേടാം; 40,000 രൂപ മുതല്‍ ശമ്പളം; ഉടൻ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (K-DISC) പുതുതായി സീനിയര്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്.

കെ-ഡിസ്‌കിന്റെ യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിന്റെ പ്രോജക്‌ട് മാനേജ്‌മെന്റ് യൂണിറ്റിലേക്കാണ് ജോലിക്കാരെ നിയമിക്കുന്നത്. താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ അപേക്ഷ നല്‍കണം.

അവസാന തീയതി: ഒക്ടോബര്‍ 29

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തികയും ഒഴിവുകളും

കെ-ഡിസ്‌ക് യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമില്‍ സീനിയര്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.

കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം.

പ്രായപരിധി

38 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത

അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ എംബിഎ/ സോഷ്യല്‍ വര്‍ക്ക് (MSW)യ സയന്‍സ് OR അപ്ലൈഡ് സയന്‍സ്/ സോഷ്യല്‍ സയന്‍സ് എന്നിവയില്‍ പിജി.

പ്രോഗ്രാം മാനേജ്‌മെന്റ്, ഇന്നൊവേഷന്‍, സോഷ്യല്‍ ഇംപാക്‌ട് ആക്ടിവിറ്റീസ് എന്നിവയില്‍ 5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

എംഎസ് ഓഫീസ്/ ഗൂഗിള്‍ വര്‍ക്ക് സ്‌പേസ് എന്നിവയില്‍ പരിജ്ഞാനം.

Tasks

 Coordinate with domain institutions regularly and broaden evaluator/mentor network
 Interface with partner institutions like Kerala Startup Mission
 Anchor project execution activities of the winners of Young Innovators Program
 Coordinate industry-connect activities
 Facilitate proper connections for young innovators and ensure timely outcomes
 Draft official communications
 Make presentations to stakeholders
 Champion innovation activities

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 40,000 രൂപമുതല്‍ 50,000 രൂപവരെ ശമ്പളമായി ലഭിക്കും.

തെരഞ്ഞെടുപ്പ്

അപേക്ഷകരില്‍ നിന്ന് യോഗ്യരായവരെ തിരഞ്ഞെടുത്ത് എഴുത്ത് പരീക്ഷ/ ഇന്റര്‍വ്യൂ എന്നിവ നടത്തി അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും കേരള സര്‍ക്കാര്‍ സിഎംഡിയില്‍ നിക്ഷിപ്തമാണ്.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാര്‍ഥികള്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ വിശദവിവരങ്ങള്‍ അറിയുക. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല. അപേക്ഷിക്കുന്നതിനായി ചുവടെ നല്‍കിയ ലിങ്കിലുള്ള അപേക്ഷ ഫോം പൂരിപ്പിച്ച്‌ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ [email protected] എന്ന വിലാസത്തില്‍ അയക്കുക.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 29 ആണ്.