പുൽവാമ സംഭവം  ലോക  സമാധാനത്തിനേറ്റ കനത്ത പ്രഹരം: കെസിവൈഎം വിജയപുരം രൂപത

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ജമ്മുകശ്മീരിലെ പുൽവാമയിൽ ജവാന്മാർ കൊല്ലപ്പെട്ടത് ലോകസമാധാനത്തിനു ഭീകര പ്രവർത്തകർ ഏൽപ്പിച്ച കനത്ത പ്രഹരവും വെല്ലുവിളിയുമാണെന്നു കെസിവൈഎം വിജയപുരം രൂപത ആരോപിച്ചു.  

video
play-sharp-fill

വീരമൃത്യു വരിച്ച ധീരഅവസരവാദ രാഷ്ട്രീയമല്ല, രാഷ്ട്രമാണ് വലുതെന്നു നമ്മൾ തിരിച്ചറിയണമെന്നും രാജ്യത്തിന് സുരക്ഷ ഒരുക്കുന്ന ജവാന്മാരുടെ ജീവനെ സംരക്ഷിക്കുന്നതിനുള്ള ജാഗ്രതയ്ക്ക് വീഴ്ചകൾ സംഭവിക്കാൻ പാടില്ലെന്നും കൂട്ടിച്ചേർത്തു. 

ജവാന്മാർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് കോട്ടയം ഗാന്ധിസ്ക്വയറിൽ  സമാധാന ദീപം തെളിയിച്ചു. രൂപത  പ്രസിഡന്റ് അരുൺ  തോമസ് അധ്യക്ഷത വഹിച്ചു. കെസിവൈഎം മുൻ  സംസ്ഥാന ഖജാൻജി വിനോദ് കെ ജെ  ഉദ്ഘാടനം നിർവ്വഹിച്ചു.  

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group



രൂപത ഡയറക്ടർ റവ. ഫാ.  ജോൺ വിയാനി ഭീകര  വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രൂപതാ ഭാരവാഹികളായ വർഗ്ഗീസ്  മൈക്കിൾ, തോമസ് കുര്യൻ,  സുബിൻ കെ സണ്ണി, ആശിഷ് വർഗീസ്, ഡെനിയ സിസി ജയൻ, മേഖലാ പ്രസിഡന്റുമാരായ ജെബി ജോർജ്,  ആൽബിൻ ചാക്കോ,  മനു മോഹൻ തുടങ്ങിയവർ സംസാരിച്ചു.