play-sharp-fill
നിയമസഭ നേരത്തെ പിരിച്ചു വിടൽ; തെലങ്കാനയിൽ വിജയം കണ്ടത് കെസിആറിന്റെ ചാണക്യതന്ത്രം

നിയമസഭ നേരത്തെ പിരിച്ചു വിടൽ; തെലങ്കാനയിൽ വിജയം കണ്ടത് കെസിആറിന്റെ ചാണക്യതന്ത്രം


സ്വന്തം ലേഖകൻ

ഹൈദരാബാദ്: തെലങ്കാനയിൽ വിജയം കണ്ടത് കെ ചന്ദ്രശേഖരറാവുവിന്റെ തന്ത്രം. കാലാവധി പൂർത്തിയാവുന്ന പക്ഷം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമായിരുന്നു തെലുങ്കാനയിലെ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ ഇതിൽ താൽപര്യമില്ലാതിരുന്ന ചന്ദ്രശേഖർ റാവു നിയമസഭ പിരിച്ചു വിട്ട് തിരഞ്ഞെടുപ്പ് നേരത്തെയാക്കാൻ കളമൊരുക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതിലൂടെ നിരവധി ലക്ഷ്യങ്ങളാണ് ടിആർഎസിനുണ്ടായിരുന്നത്.

സംസ്ഥാനത്ത് ഇപ്പോൾ കാര്യമായ ഭരണവിരുദ്ധ വികാരമൊന്നും നിലനിൽക്കുന്നില്ല. അതിനാൽ തന്നെ മികച്ച ഭൂരിപക്ഷത്തിൽ സംസ്ഥാനത്ത് വീണ്ടും ഭരണത്തിൽ എത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് ടിആർഎസ്സിനുണ്ടായിരുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് നേരത്തെ നടത്തി വിജയിച്ചതിന് ശേഷം പതിയെ ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് കടക്കാം. തിരഞ്ഞെടുപ്പ് ഇപ്പോൾ നടത്തിയില്ലെങ്കിൽ പിന്നെ ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നടത്തേണ്ടി വരും. ഇത് പ്രചരണ വിഷയങ്ങൾ മാറ്റി മറിക്കുന്നതിന് ഇടയാക്കും. ഈ സാഹചര്യത്തിലായിരുന്നു തിരഞ്ഞെടുപ്പ് നേരത്തെയാക്കാൻ ചന്ദ്രശേഖര റാവു തീരുമാനിച്ചത്. ചന്ദ്രശേഖര റാവുവിന്റെ ഈ കണക്കുക്കൂട്ടലുകളെല്ലാം വിജയം കാണുന്നു എന്നതാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചന. 117 സീറ്റുകളിലെ ഫലങ്ങൾ പുറത്തുവന്നപ്പോൾ 71 സീറ്റുകളമായി വ്യക്തമായ മേധാവിത്വമാണ് ടിആർഎസ് സംസ്ഥാനത്ത് വെച്ചുപുലർത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group