
തിരുവനന്തപുരം:വനിതാ ക്രിക്കറ്റര്‍മാര്‍ക്ക് ഒരു പ്രൊഫഷണല്‍ വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ വനിതാ ക്രിക്കറ്റ് ലീഗുമായി കെസിഎ രംഗത്തെത്തി.
കേരള ക്രിക്കറ്റ് ലീഗിന്റെ വിജയകരമായ രണ്ട് സീസണുകള്‍ക്ക് പിന്നാലെ, കേരള ക്രിക്കറ്റ് അസോസിയേഷന് സംസ്ഥാനത്തെ വനിതാ ക്രിക്കറ്റ് രംഗത്തും സുപ്രധാന ചുവടുവെപ്പിന് ഒരുങ്ങുന്നു. വനിതാ ക്രിക്കറ്റര്‍മാര്‍ക്ക് ഒരു പ്രൊഫഷണല്‍ വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന വനിതാ ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക പ്രഖ്യാപനവും പ്രദര്‍ശന മത്സരവും ശനിയാഴ്ച വൈകുന്നേരം 4.30 ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കും.
സംസ്ഥാനത്തെ വനിതാ ക്രിക്കറ്റ് പ്രതിഭകള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുകയും കൂടുതല്‍ പെണ്‍കുട്ടികളെ ക്രിക്കറ്റ് മേഖലയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കെ.സി.എ ഈ പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. അടുത്ത സീസണ് മുതല്‍ ലീഗ് ഔദ്യോഗികമായി ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് പ്രദര്‍ശന മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. പ്രഖ്യാപന ചടങ്ങിന് ശേഷം രാത്രി ഏഴിന് ആരംഭിക്കുന്ന മത്സരത്തില്‍ ‘കെസിഎ ഏഞ്ചല്‍സും’ ‘കെസിഎ ക്വീന്‍സും’ ഏറ്റുമുട്ടും. കെസിഎ ഏഞ്ചല്‍സിനെ ഷാനി ടിയും, കെസിഎ ക്വീന്‍സിനെ സജനയുമാണ് നയിക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
”കേരളത്തിലെ വനിതാ ക്രിക്കറ്റിന്റെ ഒരു സ്വപ്ന സാക്ഷാത്കാരമാണിത്. നമ്മുടെ കഴിവുറ്റ താരങ്ങള്‍ക്ക് അവരുടെ മികവ് പ്രകടിപ്പിക്കാനും ദേശീയ, അന്തര്‍ദേശീയ തലങ്ങളിലേക്ക് ഉയരാനും വനിതാ ക്രിക്കറ്റ് ലീഗ് വലിയൊരവസരം നല്‍കും.