
ദുബായ്: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ ചാമ്പ്യന്‍മാരായതിന് പിന്നാലെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ ക്കുറിച്ച് ആദ്യ പ്രതികരണവുമായി സഞ്ജു സാംസണ്‍. സഞ്ജു ആറ് മത്സരങ്ങള്‍ ടീമിന് വേണ്ടി കളിച്ച ശേഷമാണ് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്.
ബ്ലു ടൈഗേഴ്‌സിനെ നയിച്ചിരുന്നത് സഞ്ജുവിന്റെ സഹോദരന്‍ സാലി സാംസണായിരുന്നു. ആറ് മത്സരങ്ങള്‍ മാത്രം കളിച്ച സഞ്ജു റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തുണ്ട്. അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്ന് 368 റണ്‍സാണ് സഞ്ജു നേടിയത്. ഇതില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും.
ഇപ്പോള്‍ കിരീട നേട്ടത്തിന് പിന്നാലെ സാലിയെ കുറിച്ചും ടീമിനെ കുറിച്ചും സംസാരിക്കുകയാണ് സഞ്ജു. ഇന്‍സ്റ്റഗ്രാമിലിട്ട കുറിപ്പിലൂടെയാണ് സഞ്ജു പ്രതികരിച്ചത്. സഞ്ജുവിന്റെ കുറിപ്പ് ഇങ്ങനെ… ”അച്ചായാ, നിങ്ങളെ കുറിച്ചോര്‍ത്ത് എനിക്ക് ഒരുപാട് സന്തോഷമുണ്ട്. കടുന്നുപ്പോയ വേദനയേറിയ വര്‍ഷങ്ങള്‍ക്ക് ഇപ്പോല്‍ ഫലം ലഭിച്ചിരിക്കുന്നു. സാലി സാംസണ്‍ അവതരിച്ചിരിക്കുന്നു.” സഞ്ജു കുറിച്ചിട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group