
തിരുവനന്തപുരം: ഓപ്പണർ അഭിഷേക് നായരുടെ അർദ്ധ സെഞ്ച്വറി മികവില്‍ ട്രിവാൻഡ്രം റോയല്‍സിനെ ഏഴ് വിക്കറ്റിന് പരാജപ്പെടുത്തി കൊല്ലം സെയ്ലേഴ്സ്.
ട്രിവാൻഡ്രം ഉയർത്തിയ 179 റണ്‍സ് വിജയലക്ഷ്യം കൊല്ലം 17.2 ഓവറില്‍ മറികടന്നു. 8 ബോളില്‍ 23 റണ്‍സുമായി ആഷിക്ക് മുഹമ്മദും 6 ബോളില്‍ 15 റണ്‍സുമായി അവസാന ഓവറുകളില്‍ തകർത്തടിച്ചതോടെ കൊല്ലം അതിവേഗം വിജയം കണ്ടു. നായകൻ സച്ചിൻ ബേബി 46 ഉം വിഷ്ണു വിനോദ് 33 റണ്‍സും നേടി.
ടോസ് നേടിയ കൊല്ലം ട്രിവാൻഡ്രത്തെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. നായകൻ കൃഷ്ണ പ്രസാദും വിഷ്ണു രാജും ചേർന്ന് ട്രിവാൻഡ്രത്തിന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റില്‍ 76 റണ്‍സ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നാലെയെത്തിയ നിഖില്‍ നായകൻ മികച്ച പിന്തുണ നല്‍കിയെങ്കിലും വിജയ് വിശ്വനാഥ് കൃഷ്ണ പ്രസാദിനെ വിക്കറ്റിന് മുന്നില്‍ കുരുക്കിയതോടെ കൂട്ടുക്കെട്ട് പിളർന്നു. നാലാമനായി ഇറങ്ങിയ അബ്ദുല്‍ ബാസിത്തിനെ 2 റണ്‍സിന് മടക്കി വിട്ട് വിജയ് മത്സത്തിലെ തന്റെ മൂന്നാം വിക്കറ്റ് കണ്ടെത്തി. അവസാന ഓവറുകളില്‍ സഞ്ജീവ് സതീശനും അഭിജിത് പ്രവീണും നടത്തിയ ചെറുത്തുനില്‍പ്പാണ് ട്രിവാൻഡ്രത്തെ പൊരുതാവുന്ന ടോട്ടലില്‍ എത്തിച്ചത്.