ആലപ്പി റിപ്പിള്‍സിനെ 34 റണ്‍സിന് തകര്‍ത്തു; കേരള ക്രിക്കറ്റ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

Spread the love

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന് തുടർച്ചയായ രണ്ടാം ജയം.

ആലപ്പി റിപ്പിള്‍സിനെ 34 റണ്‍സിനാണ് കൊച്ചി പരാജയപ്പെടുത്തിയത്.
കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉയർത്തിയ 184 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ആലപ്പി 19.2 ഓവറില്‍ 149 റണ്‍സിന് ഓള്‍ഔട്ടായി.

നാല് വിക്കറ്റ് വീതം വീഴ്ത്തിയ കെ.എം ആസിഫും മുഹമ്മദ് ആഷിഖും ചേർന്നാണ് ആലപ്പി ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

36 പന്തില്‍ 33 റണ്‍സെടുത്ത ഓപ്പണർ അക്ഷയ് ചന്ദ്രനും 13 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത അഭിഷേക് നായരുമാണ് ആലപ്പിയുടെ ടോപ് സ്കോറർമാർ.

ജലജ് സക്സേന (15 പന്തില്‍ 16), ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ (ഒമ്ബത് പന്തില്‍ 11), അനുജ് ജോട്ടിൻ (15), അക്ഷയ് (5) എന്നിവർക്കാർക്കും ആലപ്പി സ്കോർ ബോർഡിലേക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. അർജുൻ സുരേഷ് 16 റണ്‍സെടുത്തു.