
തിരുവനന്തപുരം: കെസിഎല്ലില്‍ വിജയം തുടര്‍ന്ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്.
ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ കളിക്കാതിരുന്നിട്ടും കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ മൂന്ന് വിക്കറ്റിനാണ് കൊച്ചി തോല്‍പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തുല്‍ 165 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി അവസാന ഓവറില്‍ ലക്ഷ്യത്തിലെത്തി.
45 റണ്‍സുമായി കൊച്ചിയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ജിഷ്ണുവാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റ് നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മറുപടി ബാറ്റിങ്ങില്‍ കൊച്ചി 19.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി ലക്ഷ്യം മറികടന്നു. സൂപ്പര്‍ താരം സഞ്ജു സാംസണില്ലാതെ ഇറങ്ങിയ കൊച്ചിക്കായി എ. ജിഷ്ണു 29 പന്തില്‍ 45 റണ്‍സ് നേടി ടോപ് സ്‌കോററായി. പി.എസ് ജെറിന്‍, പി.കെ മിഥുന്‍, ജോബിന്‍ ജോബി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിനൂപ് മനോഹരന്‍ (14 പന്തില്‍ 30), ക്യാപ്റ്റന്‍ സാലി സാംസണ്‍ (22) എന്നിവരും തിളങ്ങി.