
തിരുവനന്തപുരം: ആലപ്പി റിപ്പിള്‍സിനെ നാലു വിക്കറ്റിന് തകര്‍ത്ത് കേരള ക്രിക്കറ്റ് ലീഗില്‍ സെമി ഉറപ്പിച്ച് തൃശൂര്‍ ടൈറ്റന്‍സ്. 129 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന തൃശൂരിനായി 49 റൺസെടുത്ത ഷോണ്‍ റോജര്‍ ടോപ് സ്കോററായപ്പോള്‍ രോഹിത് കെ ആര്‍ 30 റണ്‍സെടുത്തു.
അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഷോണ്‍ റോജറുടെ ഒറ്റയാള്‍ പോരാട്ടം തൃശൂരിന് ജയമൊരുക്കി.സ്കോര്‍ ആലപ്പി റിപ്പിള്‍സ് 20 ഓവറില്‍ 128-9, തൃശൂര്‍ ടൈറ്റന്‍സ് 19.2 ഓവറില്‍ 134-6
16 ഓവറില്‍ 108-3 എന്ന മികച്ച നിലയിലായിരുന്ന തൃശൂരിന് അവസാന നാലോവറില്‍ 21 റണ്‍സ് മാത്രമായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്.
എന്നാല്‍ ജലജ് സക്സേന എറിഞ്ഞ പതിനേഴാം ഓവറില്‍ അക്ഷയ് മനോഹറുടെ വിക്കറ്റ് നഷ്ടമായ തൃശൂരിന് അവസാന പന്തില്‍ ഒരു റണ്‍സ് മാത്രാണ് നേടാനായത്. മുഹമ്മദ് നാസില്‍ എറിഞ്ഞ പതിനെട്ടാം ഓവറിലെ ആദ്യ പന്തില്‍ അര്‍ജുന്‍ എ കെ പുറത്തായതോടെ തൃശൂരിന് സമ്മര്‍ദ്ദമായി. മൂന്നാം പന്തില്‍ വിനോദ് കുമാര്‍ ബൗണ്ടറി നേടിയെങ്കിലും ആ ഓവറില്‍ ആറ് റണ്‍സ് മാത്രം നേടാനെ തൃശൂരിനായുള്ളു. ഇതോടെ അവസാന രണ്ടോവറില്‍ ജയിക്കാന്‍ 14 റണ്‍സായി തൃശൂരിന്‍റെ ലക്ഷ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തൊമ്പതാം ഓവറിലെ രണ്ടാം പന്തില്‍ വിനോദ് കുമാറിനെ ശ്രീരൂപ് വീഴ്ത്തിയതോടെ ആലപ്പിക്ക് പ്രതീക്ഷയായി. എന്നാല്‍ പത്തൊമ്പതാം ഓവറില്‍ ഒരു ബൗണ്ടറി നേടിയ അജിനാസ് അവസാന ഓവറിലെ ലക്ഷ്യം ആറ് റണ്‍സാക്കി കുറച്ചു.
അവസാന ഓവറിലെ ആദ്യ പന്തില്‍ ഫോറും രണ്ടാം പന്തില്‍ സിക്സും നേടിയ അജിനാസ് തൃശൂരിന്‍റെ ജയം പൂര്‍ത്തിയാക്കി.50 പന്തില്‍ 49 റണ്‍സുമായി ഷോണ്‍ റോജര്‍ പുറത്താകാതെ നിന്നപ്പോള്‍ അഞ്ച് പന്തില്‍ 16 റണ്‍സുമായി അജിനാസും വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.