
കോട്ടയം: കേരള കൗൺസിൽ ഓഫ് ചർച്ചസ് കോട്ടയം സോണിന് പുതിയ ഭാരവാഹികൾ. ഫാ.ഡോ.ഗീവർഗീസ് വെട്ടിക്കുന്നേൽ (പ്രസിഡൻ്റ്) അഡ്വ. ഷീബ തരകൻ, മേജർ സന്തോഷ് സ്റ്റീഫൻ അയ്യ (വൈസ് പ്രസിഡന്റ്) റോണി കുരുവിള, ചേലമറ്റം (സെക്രട്ടറി) സുനിൽ തോമസ് മാങ്ങാനം
(ജോയിൻ്റ് സെക്രട്ടറി) അരുൺ വർഗീസ് മണർകാട് (ട്രഷറർ) ഫാ. സാംജി .കെ. സാം
(ക്ലർജി കമ്മീഷൻ ചെയർമാൻ),
മജു. പി.കെ വാകത്താനം (സോഷ്യൽ ആക്ഷൻ കമ്മീഷൻ ചെയർമാൻ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഞാലിയാകുഴി മാർ ബസേലിയോസ് ദയറായുടെ സോപാന അക്കാദമിയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി അഡ്വ പ്രകാശ് പി തോമസ് മുഖ്യ പ്രഭാഷണം നടത്തി.