video
play-sharp-fill

കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം കോട്ടയത്ത് ബുധനാഴ്ച ലൂർദ്ദ് ഫൊറോനാ ഹാളിൽ : പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥി

കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം കോട്ടയത്ത് ബുധനാഴ്ച ലൂർദ്ദ് ഫൊറോനാ ഹാളിൽ : പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥി

Spread the love

കോട്ടയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി 26-ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 26 – ന് ( ബുധൻ) കോട്ടയത്ത് ലൂർദ്ദ് ഫൊറോനാ ഹാളിൽ നടക്കും. രാവിലെ 10 ന് മേജർ രവിയും 11 ന് ആർച്ച് ബിഷപ് മാർ തോമസ് തറയിലും മദ്യ-ലഹരി സംബന്ധിച്ച വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും.

12:15 ന് തിരുഹൃദയ നഴ്സ‌ിംഗ് കോളേജ് വിദ്യാർത്ഥിനികളുടെ ലഹരി വിരുദ്ധ യൂത്ത് കോർണർ.

ഉച്ചകഴിഞ്ഞ് 2ന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ് യൂഹാനോൻ മാർ തെയോഡോഷ്യസ് അദ്ധ്യക്ഷത വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട്, ബിഷപ് മാർ ജോസ് പുളിക്കൽ, ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ബിഷപ് ക്രിസ്തു‌ദാസ് ആർ., ബിഷപ് ജസ്റ്റിൻ അലക്സാണ്ടർ മഠത്തിപ്പറമ്പിൽ, ഫാ. ജോൺ അരിക്കൽ, പ്രസാദ് കുരുവിള, റവ. ഡോ. ഫിലിപ്പ് നെൽപ്പുരപറമ്പിൽ, ഫാ. ജോൺ വടക്കേക്കളം എന്നിവർ പ്രസംഗിക്കും.

കേരള കത്തോലിക്കാ സഭയുടെ സീറോ മലബാർ-ലത്തീൻ -മലങ്കര റീത്തുകളിലെ 32 അതിരൂപതാ-രൂപതകളിൽ നിന്നായി മദ്യവിരുദ്ധ പ്രവർത്തകരും ആതുരശുശ്രൂഷാ പ്രവർത്ത കരും യുവജനങ്ങളും സമ്മേളനത്തിൽ പങ്കാളികളാകും.

പാലക്കാട്ടെ ബ്രൂവറി-ഡിസ്റ്റിലറി വിവാദവും, മെട്രോ സ്റ്റേഷനുകളിലെ ബെവ്കോ ഔട്ട്ലറ്റുകൾ, കള്ളുഷാപ്പുകളുടെ ദൂരം കുറയ്ക്കൽ തുടങ്ങിയ വിവാദങ്ങളും ജ്വലിച്ചു നിൽക്കുന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവും ബിഷപ്പുമാരും പങ്കെടുക്കുന്ന ഈ സമ്മേളനത്തിന് പ്രാധാന്യമർഹിക്കുന്നു.

ആന്റണി ജേക്കബ് ചാവറ, വി.ഡി. രാജു, ബോണി സി.എക്‌സ്., അന്തോണിക്കുട്ടി ചെതലൻ, എ.ജെ. ഡിക്രൂസ്, റോയി ജോസ്, സിബി ഡാനിയേൽ, ടോമി വെട്ടിക്കാട്ട്. തോമസ് കോശി, കെ.പി. മാത്യു, മേരി ദീപ്‌തി, എബ്രഹാം റ്റി.എസ്. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

വാർത്താ സമ്മേളനത്തിൽ മദ്യവിരുദ്ധ കമ്മിഷൻ സെക്രട്ടറി ഫാ. ജോൺ അരീക്കൽ, സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, കെ.പി. മാത്യു, തോമസുകുട്ടി മണക്കുന്നേൽ, ജോസ്മോൻ പുഴക്കരോട്ട് എന്നിവർ പരിപാടികൾ വിശദീകരിച്ചു.