‘ഇത്രയും നേരത്തെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് പ്രചാരണ സമയം വെട്ടി കുറയ്ക്കാൻ വേണ്ടി’; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി കെസി വേണുഗോപാല്‍

Spread the love

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി കെസി വേണുഗോപാല്‍ എംപി.

video
play-sharp-fill

ദുഃഖവെള്ളി, വിഷു, ഈസ്റ്റർ ഇവയെല്ലാം ഒരുമിച്ച്‌ തെരഞ്ഞെടുപ്പിന് മുൻപായി വരുന്നു .അതിനാല്‍ തന്നെ സ്ഥാനാർത്ഥികള്‍ക്ക് പ്രചരണം നടത്താൻ ലഭിക്കുന്നത് വെറും പത്ത് ദിവസം മാത്രമാണ്.

എന്നാല്‍ വോട്ടെണ്ണല്‍ മെയ് നാലാം തീയതിയാണ്. കോണ്‍ഗ്രസ് പ്രധാനമായും മത്സരിക്കുന്ന കേരളം, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്. ഇത്രയും നേരത്തെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് സമയം വെട്ടി കുറയ്ക്കാൻ വേണ്ടിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുപോലെ കോണ്‍ഗ്രസിന്റെ പ്രചാരകരായ നേതാക്കന്മാർക്ക് പരിമിതി ഏർപ്പെടുത്താനും വേണ്ടിയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

മുൻപും ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിലും തീയതികളുടെ കാര്യത്തില്‍ ഇത്തരം സമീപനങ്ങള്‍ കണ്ടിട്ടുണ്ട്. ഒരു നാലുദിവസം നീട്ടിവെച്ചതുകൊണ്ട് ഒരു പ്രശ്നവുമില്ല. ഒന്നും സംഭവിക്കാനും പോകുന്നില്ല.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ സമീപനത്തില്‍ വളരെയേറെ ദുരൂഹതകള്‍ ഉണ്ട്. ഇത് കൊണ്ട് കോണ്‍ഗ്രസിന് ഭയം ഒന്നുമില്ല. കോണ്‍ഗ്രസ് തയ്യാറാണെന്നും 25 ദിവസം കഴിഞ്ഞാല്‍ കേരളത്തില്‍ ഭരണം മാറുമെന്നും കെസി വേണുഗോപാല്‍ എംപി പറഞ്ഞു.