സിപിഎം ഇപ്പോൾ ബിജെപിയുടെ അടുക്കളയിലെ വിഭവങ്ങൾ വിൽക്കാനുള്ള കൗണ്ടറായി മാറി, സിപിഎം പരസ്യം നൽകിയത് ബിജെപിയുടെ ആഗ്രഹമനുസരിച്ച്, മുനമ്പം വിഷയം മണിപ്പൂരാക്കാനും ചിലർ ശ്രമിക്കുന്നുവെന്നും കെ സി വേണു​ഗോപാൽ

Spread the love

ആലപ്പുഴ: സിപിഎം ഇപ്പോൾ ബിജെപിയുടെ അടുക്കളയിലെ വിഭവങ്ങൾ വിൽക്കാനുള്ള കൗണ്ടറായി മാറിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ഒരുവിഭാഗത്തെ ലക്ഷ്യമിട്ട്​ തെരഞ്ഞെടുത്ത പത്രങ്ങൾക്ക് മാത്രം പരസ്യം നൽകിയത്​ ബിജെപിയെ സഹായിക്കാൻ വേണ്ടിയാണ്.

video
play-sharp-fill

ന്യൂനപക്ഷവോട്ടുകൾ യുഡിഎഫിലേക്ക്​ വരുന്നത്​​ തടയാനുള്ള ബിജെപിയുടെ ആഗ്രഹമനുസരിച്ചാണ്​ സിപിഎം പരസ്യം നൽകിയത്​. കേരളത്തിലെ മുനമ്പം വിഷയം മണിപ്പൂരാക്കാനാണ്​ ചിലർ ശ്രമിക്കുന്നത്​. അവിടെ താമസിക്കുന്നവർക്ക്​ നിയമപരമായ അവകാശം കിട്ടണം.

ഇതിന്​ മുന്നിട്ടിറങ്ങിയ പാണക്കാട്​ തങ്ങ​ളെ അഭിനന്ദിക്കുന്നതിനുപകരം, സിപിഎം ഒറ്റതിരിഞ്ഞ്​ ആക്രമിക്കുന്നത്​ ബിജെപിയെ സന്തോഷിപ്പിക്കാനാണെന്നും കെസി വേണുഗോപാൽ പറഞ്ഞു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുന്നതിനിടെയാണ് വിമർശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group