‘അസാധാരണ സംഭവം, ചരിത്രത്തിലാരെങ്കിലും ഇങ്ങനെ രാജിവെച്ചിട്ടുണ്ടോ?’; ഉപരാഷ്ട്രപതിയുടെ രാജിയിൽ പ്രതികരിച്ച് കെസി വേണുഗോപാൽ

Spread the love

ദില്ലി: ഉപരാഷ്ട്രപതി ജഗദീപ് ധൻകറിൻ്റെ രാജിക്ക് പിന്നിൽ മറ്റെന്തോ കാരണമുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ധൻകറിൻ്റെ രാജി രാജ്യത്ത് അസാധാരണ സംഭവമാണ്. ചരിത്രത്തിൽ ആരും ഇങ്ങനെ രാജി വച്ചിട്ടില്ല. രാജിക്ക് കാരണം ആരോഗ്യപ്രശ്നങ്ങളാണെന്ന് കരുതുന്നില്ലെന്നും കെസി ദില്ലിയിൽ പ്രതികരിച്ചു.

ഇന്നലെ വൈകീട്ട് എന്തോ ഉണ്ടായിട്ടുണ്ടെന്നും കെസി പറഞ്ഞു. അത് എന്താണെന്ന് ബോധ്യപ്പെടുന്നില്ല. ജഗ്‌ദീപ് ധൻകർ ആരുടെയും ഫോൺ എടുക്കുന്നില്ല. പാർലമെൻ്റ് സമ്മേളനത്തിനിടെ രാജി ഉണ്ടായത് അസാധാരണ നടപടിയാണ്. ഇന്ന് യോഗം വിളിച്ചതാണ്. അതിനിടെയാണ് രാജി. ഊഹാപോഹങ്ങളിലേക്ക് കടക്കുന്നില്ല, പക്ഷെ ആരോഗ്യ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് കോൺഗ്രസുമായി ഉടക്കി നിൽക്കുന്ന ആരെയെങ്കിലും കൊണ്ടുവരാനുള്ള നീക്കമാണോ ഇതെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.

ജഗദീപ് ദന്‍കറിന്‍റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ജഗദീപ് ധന്‍കറിന് നല്ല ആരോഗ്യം നേര്‍ന്ന് പ്രധാനമന്ത്രി ആശംസയറിയിച്ചു.ഉപാധ്യക്ഷന്‍ ഹരിവംശാണ് ഇന്ന് രാജ്യസഭ നിയന്ത്രിക്കുന്നത്. രാജിയുടെ കാരണം തേടി പ്രതിപക്ഷം രാജ്യസഭ സ്തംഭിപ്പിച്ചു. അതേ സമയം രാജിയില്‍ ദുരൂഹതയേറുകയാണ്. ജഗദീപ് ധന്‍കറിന് യാത്രയയപ്പ് നല്‍കാത്തതും ചര്‍ച്ചയാകുകയാണ്. വിടവാങ്ങല്‍ പ്രസംഗവും ഉണ്ടായില്ല. വെറും രണ്ട് വരിയില്‍ മാത്രം പ്രധാനമന്ത്രി ആശംസയറിയിച്ചതും സംശയങ്ങള്‍ ഉയര്‍ത്തുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group